തിരുവനന്തപുരം ഇനി സമ്പൂര്‍ണ ജൈവജില്ല; 30-നു പാളയം-ഗാന്ധിപാര്‍ക്കില്‍ ജൈവ മാനവമതില്‍

വരുന്ന കേരളപ്പിറവിദിനത്തില്‍ തിരുവനന്തപുരം ജില്ല സമ്പൂര്‍ണ ജൈവജില്ലയായി പ്രഖ്യാപിക്കപ്പെടുന്നു. ഇതിനു മുന്നോടിയായി ജില്ലയിലെ എല്ലാ ജനവിഭാഗങ്ങളെയും പങ്കാളികളാക്കുന്നതിനു ലക്ഷ്യമിട്ട് പരിപാടിയുടെ പ്രചാരണാര്‍ഥം 30-നു പാളയം രക്തസാക്ഷി മണ്ഡപം മുതല്‍ ഗാന്ധിപാര്‍ക്ക് വരെ നീളുന്ന ജൈവമാനവമതില്‍ നിര്‍മിക്കുന്നു.
പ്രചാരണഭാഗമായി തിരുവനന്തപുരം ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ ജൈവ കാര്‍ഷിക വിളംബരജാഥകളും ജൈവകാര്‍ഷിക പ്രതിജ്ഞയും നടന്നു. കുടപ്പനക്കുന്ന് പിഎസ്എന്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ള ജാഥ കെ. മുരളീധരന്‍ എംഎല്‍എ നയിച്ചു.
പ്രദേശങ്ങളിലുള്ള എല്ലാ വീടുകളിലും കാര്‍ഷിക കര്‍മസേനയുടെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.പേരൂര്‍ക്കട സര്‍വീസ് സഹകരണ ബാങ്കിന്റെയും കൃഷിവകുപ്പിന്റെയും സംയുക്ത സംരംഭമായി ടെറസ് പച്ചക്കറിത്തോട്ടം, ജൈവവളങ്ങള്‍, ജൈവ ജീവാണു കീടനാശിനികള്‍, സ്‌പ്രേയര്‍ തുടങ്ങി കൃഷിക്കു വേണ്ടതെല്ലാം പലിശരഹിതവായ്പയായി നല്‍കുന്നു. കര്‍ഷകര്‍ 2500 രൂപ തവണകളായി അടച്ചാല്‍ മതിയാകും.
പരിസ്ഥിതി വകുപ്പിന്റെ സഹായത്തോടെ തുള്ളി-നന-ജലസേചന സൗകര്യം ഉള്‍പ്പെടെ കൃഷിക്കായി ഗ്രോബാഗുകള്‍, വളങ്ങള്‍ കീടനാശിനികള്‍ സ്‌പ്രേയര്‍ എന്നിവയെല്ലാം 3000 രൂപയ്ക്കു ലഭ്യമാണ്. ബയോഗ്യാസ് പ്ലാന്റ് ഉള്‍പ്പെടെ 7200 രൂപയ്ക്കും ഇത് ലഭിക്കും. ബയോഗ്യാസ് സ്ലറി വളമായി നേര്‍പ്പിച്ചു കൃഷിക്ക് ഉപയോഗിക്കാം. ഈ പദ്ധതികള്‍ ഉപയോഗിച്ച് എല്ലാ വ്യക്തികളും പൂര്‍ണമായും ജൈവ കൃഷിയിലേക്കു വരണമെന്ന് ജൈവ കാര്‍ഷിക മണ്ഡലം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ആലപ്പുഴ കഞ്ഞിക്കുഴി കാര്‍ഷിക കര്‍മസേന ഉല്‍പാദിപ്പിച്ച ജൈവ പച്ചക്കറികളും കുടപ്പനക്കുന്ന് കാര്‍ഷിക കര്‍മസേനയില്‍ ലഭ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha

























