കന്യാസ്ത്രീയെ കൊലപ്പെടുത്തിയത് മഠത്തിലെ സാഹചര്യം അറിയാവുന്ന ആളാണെന്ന് എഡിജിപി

പാലായിലെ ലിസ്യൂ കാര്‍മല്‍ കോണ്‍വെന്റില്‍ സിസ്റ്റര്‍ അമല (69)കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി എ.ഡി.ജി.പി പദ്മകുമാര്‍ പറഞ്ഞു. മഠത്തിലെ സാഹചര്യങ്ങള്‍ വ്യക്തമായി അറിയാവുന്ന ആളാണ് കൊല നടത്തിയതെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. കേസിന്റെ അന്വേഷണ പുരോഗതി വിലയരുത്താന്‍ ചേര്‍ന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു എ.ഡി.ജി.പി.
അമലയെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം കഴുകി വൃത്തിയാക്കുകയും വസ്ത്രങ്ങള്‍ മാറ്റുകയും ചെയ്തിട്ടുണ്ട്. ഇത് അസ്വാഭാവികമായ കാര്യമാണ്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഒരു നിഗമനത്തില്‍ എത്താനാവു. മഠത്തിലെ സാഹചര്യങ്ങള്‍ അറിയാവുന്ന ആളായിരിക്കണമെന്ന സാദ്ധ്യതയിലേക്കാണ് ഈ സൂചനകള്‍ വിരല്‍ ചൂണ്ടുന്നത്. എല്ലാ സാഹചര്യവും പോലീസ് പരിശോധിക്കുമെന്നും പദ്മകുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























