മദ്യപിച്ച് ബഹളം വച്ച മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സമൂഹത്തിലെ പുഴുക്കുത്തുകളെ കുറിച്ച് വാചാലരാകുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍. എന്നാല്‍ അവര്‍ തന്നെ പ്രശ്‌നമുണ്ടാക്കിയാല്‍ എന്ത് ചെയ്യും? ഇത്തരമൊരു വാര്‍ത്തയാണ് ഷോറണൂറില്‍ നിന്ന് വരുന്നത്. തീവണ്ടിയില്‍ മദ്യപിച്ച് ബഹളുമുണ്ടാക്കുകയും സ്ത്രീ യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്ത മാധ്യമ പ്രവര്‍ത്തകനാണ് കുടുങ്ങിയത്. വിവരമറിഞ്ഞെത്തിയ റെയില്‍വേ പോലീസിനോടും ഇയാള്‍ തട്ടിക്കയറി. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകനായ അര്‍ജ്ജുന്‍ ദാസിനെ ആണ് ഷോറണൂര്‍ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയത് 363ാം വകുപ്പ് പ്രകാരമാണ് അര്‍ജ്ജുന്‍ ദാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് റെയില്‍വേ പോലീസ് എസ്‌ഐ ഗോപകുമാര്‍ വണ്‍ഇന്ത്യയോട് പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന സമ്മേളത്തില്‍ പങ്കെടുത്ത് കാസര്‍കോട് നിന്ന് മടങ്ങുകയായിരുന്നു അര്‍ജ്ജുന്‍ ദാസ്. മാവേലി എക്‌സ്പ്രസ്സില്‍ ആയിരുന്നു യാത്ര.മദ്യപിച്ച് ബഹളം വച്ച ഇയാള്‍ സ്ത്രീയാത്രക്കാരോട് തീര്‍ത്തും മോശമായ രീതിയിലാണ് പെരുമാറിയതെന്നാണ് അറിയുന്നത്.
തുടര്‍ന്ന് യാത്രക്കാരില്‍ ഒരാളാണ് റെയില്‍വേ പോലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുന്നത്. പോലീസ് എത്തിയപ്പോള്‍ പോലീസിനോടും ഇയാള്‍ തട്ടിക്കയറി. മാധ്യമ പ്രവര്‍ത്തകനാണെന്ന് പറഞ്ഞ് പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മംഗളത്തിലായിരുന്നു അര്‍ജ്ജുന്‍ ദാസ് ജോലി ചെയ്തിരുന്നത്. പിന്നീട് ബുള്ളറ്റ്, മാതൃമലയാളം എന്നീ പത്രങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























