പാര്‍ട്ടി പുനസംഘടന പഞ്ചായത്തു തെരഞ്ഞെടുപ്പിനു മുന്‍പു വേണമെന്ന് സുധീരന്‍

പാര്‍ട്ടി പുനസംഘടന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്‍പു വേണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടാണ് സുധീരന്‍ ആവശ്യം ഉന്നയിച്ചത്. പുനസംഘടന തെരഞ്ഞെടുപ്പിനു ശേഷം മതിയെന്ന എ,ഐ ഗ്രൂപ്പുകളുടെ നിലപാട് തള്ളിയാണ് സുധീരന്‍ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിച്ചത്. സോണിയ ഗാന്ധിയും സുധീരന്റെ നിര്‍ദ്ദേശത്തെ എതിര്‍ത്തില്ലെന്നാണ് സൂചന . തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായുള്ള പാര്‍ട്ടിയുടെ ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷയെ ധരിപ്പിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുനസംഘടന അടക്കമുള്ള വിഷയങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായി ചര്‍ച്ച ചെയ്തു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളോട് പറയുന്നത് ശരിയല്ല. സര്‍ക്കാര്‍ പാര്‍ട്ടി ഏകോപനം വേണ്ട രീതിയിലല്ലെന്ന് കരുതുന്നില്ലെന്നും പോരായ്മകള്‍ ഉണ്‌ടെങ്കില്‍ തിരുത്തി മുന്നോട്ട് പോകുമെന്നും സുധീരന്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























