കൂലിപ്പണിക്കാരന് ഒരു കോടിയുടെ കാരുണ്യ പ്ലസ്

കേരള ലോട്ടറിയുടെ കാരുണ്യ പ്ലസ് നറുക്കെടുപ്പില്‍ പഞ്ഞപ്പിള്ളി മനപ്പടിയിലെ കൂലിപ്പണിക്കാരനായ യുവാവ് ഒന്നാം സമ്മാനത്തിനര്‍ഹനായി. മനപ്പടി കണ്ണോളി വീട്ടില്‍ ഉണ്ണികൃഷ്ണനെ(42)യാണ് ഭാഗ്യം കടാക്ഷിച്ചത്. കൊടകര സ്വദേശിയാണ്.
പിടി 239859 എന്ന നമ്പറിലുള്ള ടിക്കറ്റ് കല്ലേറ്റുങ്കരയിലെ ലോട്ടറി ഏജന്റായ ജെയ്‌സനില്‍നിന്നാണു വാങ്ങിയത്. നാലു സെന്റിലുള്ള കൊച്ചുവീട്ടില്‍ ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിലാണ് ഉണ്ണികൃഷ്ണന്റെ ജീവിതം.
അമ്മയുടെ പേരിലുള്ള നാലു സെന്റില്‍ രണ്ടു സെന്റ് ഭൂമി മാത്രമാണ് ഉണ്ണികൃഷ്ണന് അവകാശപ്പെട്ടത്. സ്വന്തമായി ഒരു വീടുണ്ടാക്കണമെന്നാണ് ഉണ്ണികൃഷ്ണന്റെ ആഗ്രഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























