സുധീരവിജയം നേടാന്‍ ഉമ്മന്‍ചാണ്ടിയും രമേശും ഒന്നിച്ചു, വീണത് ജേക്കമ്പ് തോമസ്, പതിവില്ലാത്ത പത്രസമ്മേളനവുമായി മുഖ്യന്‍

ബുധനാഴ്ച മന്ത്രിസഭാ യോഗം വിശദീകരിക്കാനല്ലാതെ മാധ്യമപ്രവര്‍ത്തകരെ കാണാത്ത മുഖ്യമന്ത്രി ജേക്കബ് തോമസിനെതിരെ ആഞ്ഞടിച്ചു. ഡി.ജി.പി ജേക്കബ് തോമസ് സര്‍ക്കാരിനെ ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യമാക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് രംഗത്തെത്തിയ മുഖ്യമന്ത്രി ജേക്കബ് തോമസിനെതിരെ നിരത്തിയ കുറ്റപ്പത്രം ഇങ്ങനെ.... മന്ത്രിസഭയുടെ കൂട്ടായ തീരുമാനപ്രകാരമാണ് ജേക്കബ് തോമസിന്റെ സ്ഥലംമാറ്റ നടപടി. ജേക്കബ് തോമസിന്റെ നടപടികളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ പരാതികളില്‍ മെരിറ്റ് അടിസ്ഥാനത്തില്‍ പരിശോധിച്ച് നടപടി സ്വീകരിക്കും. ജനങ്ങളുടെ സുരക്ഷയാണ് സര്‍ക്കാരിന് പ്രധാനം. ഫയര്‍ ഫോഴ്‌സ് മേധാവി സ്ഥാനത്തിരുന്ന് നിരുത്തരവാദിത്വപരമായ സമീപനമാണ് ജേക്കബ് തോമസ് സ്വീകരിച്ചത്. അഗ്നിശമന സേനക്ക് സ്‌കൈ ലിഫ്റ്റ് ഇല്ലെന്ന പേരില്‍ മൂന്ന് നിലക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. അഗ്നിശമന സേനയില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിക്കേ അവകാശങ്ങള്‍ ഇല്ലാതാക്കി. അടൂര്‍ സംഭവത്തിന്റെ മറവില്‍ ഡി.ജി.പി ഇറക്കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ സാധാരണക്കാര്‍ക്ക് ലഭിക്കേ സേവനങ്ങള്‍ കിട്ടാതെ വന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സ് നല്‍കാത്തതും, വയനാട് ചുരത്തില്‍ മരം വീണപ്പോള്‍ ഇടപെടാതിരുന്നതും ഈ സര്‍ക്കുലര്‍ മൂലമാണ്. ഇത് സര്‍ക്കാരിന് അംഗീകരിക്കാനാവില്ല..ഇതായിരുന്നു മുഖ്യമന്ത്രി നിരത്തിയ ന്യായ വാദങ്ങള്‍.
ജേക്കബ് തോമസ് വിഷയത്തിലൂടെ എ, ഐ ഗ്രൂപ്പുകള്‍ ഒന്നാകാന്‍ കഴിഞ്ഞു എന്നതാണ് മറ്റൊരു നേട്ടം. സുധീരനെതിരെ ഒന്നിച്ചു നീങ്ങാനും പുനസംഘടന നിര്‍ത്തിവയ്പ്പിക്കാനും ഇരു ഗ്രൂപ്പുകള്‍ക്കും കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പോടെ സുധീരനെ കെ.സി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റണമെന്ന് ഇരു ഗ്രൂപ്പും സംയുക്തമായി ആവശ്യപ്പെടാനും സാധ്യതയുണ്ട്. അതേസമയം ജേക്കബ് തോമസിനെ അഗ്നിശമന സേനാ തലത്തുനിന്നും മാറ്റിയതിനെതിരെ ജീവനക്കാരുടെ ഇടയിലും പ്രതിഷേധം ശക്തമാണ്.
ഡി.ജി.പി ജേക്കബ് തോമസിനെ പൂര്‍ണ്ണമായി തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് രാഷ്ട്രീയം പുതിയ വഴിത്തിരിവില്‍. തൃശൂരിലെ ഹനീഫയുടെ കൊലപാതകവും, കണ്‍സ്യൂമര്‍ഫെഡ് അഴിമതിയും രണ്ടു ധ്രുവത്തിലാക്കിയ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകളുടെ ഐക്യത്തിനാണ് ഇതോടെ വഴിതെളിഞ്ഞത്. ഐ ഗ്രൂപ്പിന്റെ തുണയ്ക്ക് കൃത്യസമയത്ത് ഉമ്മന്‍ചാണ്ടി എത്തിയത് ഇരു ഗ്രൂപ്പുകളും ഒരുമിച്ചു എന്നതിന്റെ തെളിവാണ്.
മന്ത്രിസഭാ യോഗത്തില്‍ ഫയര്‍ഫോഴ്‌സ് കമാന്‍ഡന്റ് ജനറലായ ഡി.ജി.പി ജേക്കബ് തോമസിനെ മാറ്റണമെന്നാവശ്യപ്പെട്ടത് നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലിയായിരുന്നു. പിന്നാലെ പിന്തുണയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമെത്തി. പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് മൂന്ന് നിലയ്ക്ക് മുകളില്‍ അനുമതി നിഷേധിക്കുന്നു എന്നതായിരുന്നു ജേക്കബ് തോമസിനെതിരായ പരാതി. പല പ്രമുഖ ഫ്‌ലാറ്റ് നിര്‍മ്മാതാക്കളും മഞ്ഞളാംകുഴി അലിക്ക് നേരില്‍ പരാതി നല്‍കി. മഞ്ഞളാംകുഴി അലിയുടെ സ്വന്തം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും ജേക്കബ് തോമസ് തടസ്സം നിന്നതായാണ് സൂചന. ഇതോടെയാണ് കഴിഞ്ഞ ബുധനാഴ്ച ജേക്കബ് തോമസിന്റെ കസേര തെറിക്കുന്നത്. എന്നാല്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഇക്കാര്യം പറയാതെ ഐ ഗ്രൂപ്പിനെ സമ്മര്‍ദ്ദത്തില്‍ നിര്‍ത്തുകയായിരുന്നു. ജേക്കബ് തോമസിന്റെ സ്ഥലംമാറ്റം സംബന്ധിച്ച വിവാദം ഉയര്‍ന്നപ്പോഴും മുഖ്യമന്ത്രി നിശബ്ദനായിരുന്നു.
ഇതിനിടെ ജേക്കബ് തോമസിനെ മറ്റിയതിനെതിരെ പ്രതിഷേധവുമായി വി.എം സുധീരന്‍ രംഗത്തുവന്നു. തര്‍ക്കത്തിനിടയാകുന്ന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ജാഗ്രത വേണമെന്ന് ജേക്കബ് തോമസിന്റെ വിഷയം പറയാതെ പറഞ്ഞ് സര്‍ക്കാരിനെതിരെ സുധീരന്‍ തിരിഞ്ഞതോടെയാണ് മുഖ്യമന്ത്രി മൗനം വെടിഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























