റോഡപകടങ്ങളിലെ മരണ നിരക്ക് വര്‍ധിക്കുന്നു; കഴിഞ്ഞ വര്‍ഷം റോഡില്‍ പൊലിഞ്ഞത് 4049 ജീവന്‍, മരിക്കുന്നതില്‍ ഏറെയും 18നും 25നും മധ്യേ പ്രായമുള്ള ബൈക്ക് യാത്രികര്‍

സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്നതായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം 4,049 പേരാണ് വിവിധ റോഡ് അപകടങ്ങളിലായി സംസ്ഥാനത്ത് മരിച്ചത്. 26,219 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റപ്പോള്‍ 14,877 പേര്‍ക്ക് നിസാരമായ പരുക്ക് പറ്റിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 367 പേര്‍ മരിച്ച ആലപ്പുഴയാണ് അപകടങ്ങളില്‍ മുന്നില്‍. മലപ്പുറത്ത് 357 പേരും, തൊട്ടുപിന്നിലുള്ള തിരുവനന്തപുരത്ത് 347 പേരും അപകടങ്ങളില്‍ മരിച്ചു. ഈ വര്‍ഷവും സ്ഥിതി വ്യത്യസ്ഥമല്ല. കഴിഞ്ഞ മാസം അവസാനംവരെയുള്ള കണക്കനുസരിച്ച് 2,787 പേരാണ് റോഡ് അപകടങ്ങളില്‍ മരിച്ചത്. അപകട മരണങ്ങളില്‍ കൂടുതലും നടന്നത് പാലക്കാടാണ്. 274 പേര്‍. ആലപ്പുഴയില്‍ 269 പേരും മലപ്പുറത്ത് 235 പേരും അപകടങ്ങളില്‍ മരിച്ചു.
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി കഴിഞ്ഞ വര്‍ഷം നടന്നത് 36,282 അപകടങ്ങളാണ്. ഇതില്‍ 28,546 എണ്ണവും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടങ്ങളാണ്. അപകടത്തില്‍ മരിക്കുന്നതില്‍ ഏറെയും 18നും 25നും മധ്യേ പ്രായമുള്ള ബൈക്ക് യാത്രികരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2014ല്‍ 1712 ബൈക്ക് യാത്രികരാണ് അപകടത്തില്‍ മരിച്ചത്. ഇവരില്‍ 815 പേര്‍ അപകടം നടക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. തലയ്ക്കുള്ളിലെ രക്തസ്രാവമാണ് മിക്കവരുടെയും മരണത്തിനിടയാക്കിയത്. ബൈക്കില്‍ നിന്നും തെറിച്ചുവീഴുന്നതിനിടയിലാണ് ഗുരുതരമായി പരിക്കേല്‍ക്കുന്നതും മരണം സംഭവിക്കുന്നതും. പുതിയ മോഡല്‍ ബൈക്കുകളുടെ പിന്‍സീറ്റിന് ഉയരം കൂടുതലാണെന്നത് മരണനിരക്ക് വര്‍ധിപ്പിക്കുന്നതായി മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നു. അപകടമുണ്ടായതില്‍ കൂടുതല്‍പേരും രക്ഷപ്പെട്ടത് ഹെല്‍മറ്റ് ധരിച്ചതിനാലാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട ്. വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശന പരിശോധനകള്‍ക്ക് ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
പിന്‍സീറ്റിലെ യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണമെന്ന ഹൈകോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍, ഹെല്‍മറ്റ് ധരിച്ചിട്ടു ോയെന്നു ഉറപ്പാക്കുന്നതിനുള്ള പരിശോധന മോട്ടോര്‍ വാഹനവകുപ്പ് കര്‍ശനമാക്കി. ആദ്യഘട്ടത്തില്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വാഹന ഉടമയ്ക്ക് നോട്ടീസ് നല്‍കുകയാണ് ചെയ്യുന്നത്. അതേ സമയം ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കിയതോടെ വിപണിയില്‍ ഗുണമേന്‍മ കുറഞ്ഞ ഹെല്‍മറ്റും വ്യപകമായിട്ടുണ്ട്. ഇതിനെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























