മനപൂര്‍വം തടഞ്ഞുവയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, മാനഭംഗ ശ്രമം... നാല് ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്തു

നിയമസഭയിലെ കൈയ്യാങ്കളിയ്ക്കിടെ പ്രതിപക്ഷത്തെ രണ്ട് വനിതാ എം.എല്‍.എമാരെ അധിക്ഷേപിച്ച സംഭവത്തില്‍ നാല് ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്തു. എം.എ.വാഹിദ്, ഡൊമിനിക് പ്രസന്റേഷന്‍, എ.ടി.ജോര്‍ജ്, കെ.ശിവാദാസന്‍ നായര്‍ എന്നിവര്‍ക്കെതിരേയാണ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കേസെടുത്തത്.
കെ.കെ.ലതിക, ജമീല പ്രകാശം എന്നീ എംഎല്‍എമാരാണ് പരാതി നല്‍കിയത്. അടുത്ത വര്‍ഷം ഏപ്രില്‍ 20ന് നാല് എം.എല്‍.എമാരോടും നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മനപൂര്‍വം തടഞ്ഞുവയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, മാനഭംഗ ശ്രമം തുടങ്ങിയവയാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 341, 341എ ,354 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
വനിതാ എം.എല്‍.എമാരുടെ പരാതിയില്‍ നേരത്തെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ മൊഴിയെടുത്തിരുന്നു. പ്രതിപക്ഷ എം.എല്‍.എമാരും മൊഴി നല്‍കി. എം.എല്‍.എമാരുടെ പരാതിയില്‍ സ്പീക്കര്‍ നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























