വടകരയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടു; മൂന്നുപേര്‍ക്ക് പരിക്ക്

വടകരയില്‍ ഗ്യാസ്ടാങ്കര്‍ ലോറി അപകടത്തില്‍ പെട്ടു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ ്. അതേസമയം ഇതുവരെ വാതക ചോര്‍ച്ചയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
എതിരെ വന്ന ലോറിയിലും കാറിലും ഇടിച്ചായിരുന്നു മറിഞ്ഞത്. അപകടത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റു.
അപകടത്തില്‍ പരുക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമല്ല. മൂവരേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടുറോഡില്‍ ലോറി മറിഞ്ഞതിനാല്‍ ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കൊയിലാണ്ടിയിലും പയ്യോളിയിലും വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. ചേളാരി ഐഒസി പ്ലാന്റില്‍നിന്ന് വിദഗ്ധ സംഘം എത്തി പരിശോധിച്ചാണ് ചോര്‍ച്ചയില്ലെന്ന് ഉറപ്പാക്കിയത്. പാചകവാതകം മറ്റൊരു ലോറിയിലേക്കു മാറ്റും.
https://www.facebook.com/Malayalivartha

























