പഞ്ചായത്തു തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് എസ്എന്‍ഡിപി രാഷ്ടീയപാര്‍ട്ടി രൂപീകരിക്കുന്നു, തീരുമാനം യോഗം ജനറല്‍ ബോഡിയുടേത്

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് എസ്എന്‍ഡിപി രാഷ്യീയ പാര്‍ട്ടി രൂപീകരിക്കുന്നു. ഭൂരിപക്ഷ സമുദായ ഐക്യമെന്ന ആശയത്തില്‍ ഉറച്ചുനിന്ന് സമാന ചിന്താഗതിക്കാരെ ഒപ്പം കൂട്ടി യോഗത്തിന്റെ ആശീര്‍വാദത്തോടെയാണ് പാര്‍ട്ടി രൂപീകരിക്കുക. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവും. ഇതുള്‍പ്പെടെയുള്ള ആശയ പ്രചാരണത്തിന് കാസര്‍കോട് മുതല്‍ പാറശാലവരെ യോഗം കേരളയാത്ര നടത്താന്‍ തീരുമാനിച്ചതായി യോഗം ജനറല്‍സെക്രട്ടറി വെള്ളാപള്ളി നടേശന്‍.
രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണമെന്നായിരുന്നു ഇന്നലെ ചേര്‍ന്ന എസ്എന്‍ഡിപി ഭാരവാഹി യോഗത്തിന്റെ പൊതുവികാരം. മറ്റു സമുദായങ്ങളിലുള്ളവര്‍ക്കും ഇതേ താത്പര്യമുണ്ട്. യോഗത്തില്‍ പങ്കെടുത്ത 550 പേരില്‍ നാല് പേരൊഴികെയുള്ളവര്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി രൂപീകരിക്കണമെന്നാണ് രഹസ്യ വോട്ടെടുപ്പില്‍ അഭിപ്രായപ്പെട്ടത്.
വിശാലാടിസ്ഥാനത്തില്‍ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ ഇപ്പോള്‍ വേറെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന യോഗം പ്രവര്‍ത്തകര്‍ ആ പാര്‍ട്ടി വിടണമെന്നില്ല. അവര്‍ക്ക് അവിടെത്തന്നെ നില്‍ക്കാനുള്ള അവകാശമുണ്ട്. പാര്‍ട്ടി ഇല്ലാത്തവര്‍ മുന്നോട്ട് വന്നാല്‍ മതി. സാമൂഹികനീതി നടപ്പാക്കാന്‍ പറ്റുന്ന ഒരു കൂട്ടായ്മയാണ് രാഷ്ട്രീയ പാര്‍ട്ടി കൊണ്ട് ഉദ്ദേശിക്കുന്നത്. യോഗത്തെ പരസ്യമായി അംഗീകരിക്കാന്‍ സി.പി.എമ്മിന് മടിയാണ്. അത് മാറ്റാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്\' വെള്ളാപ്പള്ളി പറഞ്ഞു.
കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം യോഗം കൗണ്‍സിലിനാണ്. യോജിപ്പുള്ള ഇതര സമുദായങ്ങളുമായി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്തും. യോഗം നേരിട്ട് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ല. പന്ത് ഇപ്പോള്‍ യോഗം കൗണ്‍സിലിന്റെ കൈയിലാണ്. ഭാവി കാര്യങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ കൂട്ടായ്മ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. രണ്ട് മുന്നണികളും കാലങ്ങളായി ഭൂരിപക്ഷ സമുദായത്തെ അവഗണിക്കുന്നു. ഇതിന് മാറ്റമുണ്ടായില്ലെങ്കില്‍ ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങളുണ്ടാവും. ഈ ആശയവുമായി യോജിക്കാവുന്ന എല്ലാവരുമായും ചര്‍ച്ച ചെയ്ത് കാസര്‍കോട് മുതല്‍ പാറശാല വരെ ആശയ പ്രചാരണ ജാഥ നടത്തും. ജാഥ ആര് നയിക്കണമെന്ന് തീരുമാനിക്കാനും മുദ്രാവാക്യം നിശ്ചയിക്കാനും യോഗം, യൂണിയന്‍ നേതാക്കളുടെ പ്രത്യേക യോഗം വിളിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് പ്രാദേശിക ധാരണയുണ്ടാക്കി മത്സരരംഗത്ത് യോഗം ഇടപെടുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.എല്ലാ പഞ്ചായത്തിലും ജയസാദ്ധ്യത കണക്കിലെടുത്ത് യോജിക്കാവുന്ന എല്ലാവരുമായും ചേര്‍ന്ന് യോഗത്തിന്റെ പരമാവധി പ്രവര്‍ത്തകരെ അധികാരസ്ഥാനങ്ങളിലെത്തിക്കാന്‍ പരിശ്രമിക്കും. ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ അതത് യൂണിയന്‍ കൗണ്‍സിലിനെ ചുമതലപ്പെടുത്തും. യൂണിയന്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ സംഘടനാ ഭാരവാഹികള്‍ ഏതെങ്കിലും മുന്നണിയിലോ പാര്‍ട്ടിയിലോ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ പാടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























