സങ്കടം അടക്കാനാവാതെ ..... വിജി യാത്രയായത് പിറന്നാള്‍ ദിനത്തില്‍.... കൊണ്ടോട്ടിയില്‍ ലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊലിഞ്ഞ ആരോഗ്യപ്രവര്‍ത്തക വിജി യാത്രയായത് പിറന്നാള്‍ദിനത്തില്‍, വിവാഹത്തിനുശേഷമെത്തിയ പിറന്നാള്‍ ജോലി കഴിഞ്ഞ് വന്ന് ആഘോഷിക്കാമെന്നിരിക്കെയാണ് വിധി തട്ടിയെടുത്തത്

വിജി യാത്രയായത് പിറന്നാള്‍ ദിനത്തില്‍.... കൊണ്ടോട്ടിയില്‍ ലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊലിഞ്ഞ ആരോഗ്യപ്രവര്‍ത്തക വിജി യാത്രയായത് പിറന്നാള്‍ദിനത്തില്‍, വിവാഹത്തിനുശേഷമെത്തിയ പിറന്നാള്‍ ജോലി കഴിഞ്ഞ് വന്ന് ആഘോഷിക്കാമെന്നിരിക്കെയാണ് വിധി തട്ടിയെടുത്തത.്
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്‌സിങ്ങ് ഓഫീസറായ സി. വിജി (26) ആണ് മരിച്ചത്. വെല്‍ഫെയര്‍പ്പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കുനിയിലിന്റെ മകളാണ്. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.
ബൈപ്പാസ് റോഡില്‍ പെടോള്‍പ്പമ്പിന് സമീപം ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം. മഞ്ചേരിയില്‍നിന്ന് കോഴിക്കോട്ടേക്ക് പോയ ബസില്‍ മലപ്പുറം ഭാഗത്തേക്കുവന്ന ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിജിയെ ഉടനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൊറയൂരില്‍നിന്നാണ് വിജി ബസില്‍ കയറിയത്. ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. ഒഴുകൂര്‍ പോസ്റ്റുമാന്‍ നരവത്ത് സുജീഷാണ് വിജിയുടെ ഭര്‍ത്താവ്.
അതേസമയം കൊണ്ടോട്ടിയില്‍ ലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊലിഞ്ഞ ആരോഗ്യപ്രവര്‍ത്തക വിജി യാത്രയായത് പിറന്നാള്‍ദിനത്തിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്‌സിങ് ഓഫീസര്‍ സി. വിജിയുടെ പിറന്നാളായിരുന്നു ബുധനാഴ്ച. ഇവര്‍ ജോലിക്കായി അതിരാവിലെ വീട്ടില്‍നിന്ന് പുറപ്പെട്ടതായിരുന്നു. ഭര്‍ത്താവ് സുജീഷാണ് ഇവരെ ഒഴുകൂരില്‍നിന്ന് മൊറയൂരില്‍ എത്തിച്ച് കോഴിക്കോട്ടേക്കുള്ള ബസില്‍ കയറ്റിവിട്ടത്.
നാലുമാസം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിനുശേഷമെത്തിയ പിറന്നാള്‍, ജോലികഴിഞ്ഞു വന്നതിനുശേഷം ആഘോഷിക്കാമെന്ന ധാരണയിലായിരുന്നു. എന്നാല്‍ വിധി അതിനുമുമ്പേ തട്ടിയെടുത്തു.
"
https://www.facebook.com/Malayalivartha