അമ്മയും മകനും വാടക വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ , മൃതദേഹങ്ങള്‍ കാണപ്പെട്ടത് രണ്ടാമത്തെ നിലയിലെ കിടപ്പുമുറിയിലെ ഫാനിലും സമീപത്തെ ഹുക്കിലും, ഇരുവരുടേയും മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം

തിരുവനന്തപുരത്ത് വാടക വീടിനുള്ളില്‍ അമ്മയേയും മകനേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.നേമം മാളികവീട് ലെയിന്‍ പൂരം വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സരോജം(70), മകന്‍ കെ.രാജേഷ്(48) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.ഇവരുടെ മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ട്. എറണാകുളം പറവൂര്‍ കോട്ടുമ്പള്ളി കൈതാരം സ്വദേശികളായ ഇവര്‍ ഇവിടെ വാടകയ്ക്ക് താമസിക്കുകയായായിരുന്നു.
ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍നിന്നും ദുര്‍ഗന്ധം ഉണ്ടായതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടുടമസ്ഥന്‍ രവീന്ദ്രനെ വിവരം അറിയിക്കുകയായിരുന്നു. രവീന്ദ്രനെത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ പൂട്ടിയിരുന്നില്ല. അകത്ത് കയറി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇരുനില വീടിന്റെ രണ്ടാമത്തെ നിലയിലെ കിടപ്പുമുറിയിലെ ഫാനിലും സമീപത്തെ ഹുക്കിലുമായാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. തുടര്‍ന്ന് നേമം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.റെയില്‍വേയില്‍ പാഴ്സല്‍ വിഭാഗത്തിലെ ജീവനക്കാരനായിരുന്ന രാജേഷ് ഇപ്പോള്‍ ജോലിനോക്കി വന്നിരുന്നത് പതഞ്ജലി ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടയിലാണ്. വിവാഹിതനായിരുന്ന രാജേഷ് ബന്ധം വേര്‍പെടുത്തിയിരുന്നു. ഒരു സഹോദരിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha