എം.സി. റോഡിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു സമീപം മാക്സ് ഷൂസ് ആൻഡ് ബാഗ്സ് എന്ന കച്ചവട സ്ഥാപനത്തിൽ വൻ തീപിടുത്തം; സ്ഥാപനം പൂട്ടി സമീപത്തുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ ജീവനക്കാർ പുകയും ശബ്ദവും വരുന്നത് കണ്ടു; ഉടനെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു

എം.സി. റോഡിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു സമീപം മാക്സ് ഷൂസ് ആൻഡ് ബാഗ്സ് എന്ന കച്ചവട സ്ഥാപനത്തിൽ വൻ തീപിടുത്തം. രാത്രി 12 മണിയോടെയാണ് സംഭവം. സ്ഥാപനം പൂട്ടി സമീപത്തുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ ഇവിടുത്തെ ജീവനക്കാർ പുകയും ശബ്ദവും വരുന്നത് കണ്ട് അഗ്നിരക്ഷാസേന വിവരമറിയിക്കുകയായിരുന്നു.
മൂന്നു നിലകളിലായി റോഡരികിൽ ആയിരുന്നു സ്ഥാപനം പ്രവർത്തിക്കുന്നത്. പോലീസ് എത്തിയെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ശേഷം അഗ്നിരക്ഷ സേന എത്തിയ ശേഷം ഷട്ടർ തകർത്താണ് അകത്തു കയറിയത്. തീയും പുകയും പടർന്നതിനാൽ ഓക്സിജൻ സിലിണ്ടർ അടക്കമുള്ള സംവിധാനം ഉപയോഗിച്ചാണ് തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചത്.കോട്ടയത്ത് നിന്നും രണ്ടും , പാലാ കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നായി ഒരോന്നു വീതം അഗ്നി രക്ഷാ സേനാ യൂണിറ്റുകളത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
https://www.facebook.com/Malayalivartha