ഓട്ടത്തിനിടയില്‍ ബസ്സിന്റെ ടയര്‍ പൊട്ടിത്തെറിച്ചു: പ്ലാറ്റ്‌ഫോം തകര്‍ന്ന് യാത്രക്കാരന്റെ കാലൊടിഞ്ഞു, കണ്ടക്ടര്‍ റോഡിലേക്ക് തെറിച്ചു വീണു

ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ പൊട്ടിത്തെറിച്ചു പ്ലാറ്റ്‌ഫോം തകര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരനും കണ്ടക്ടര്‍ക്കും പരിക്കേറ്റു. തിരുവനന്തപുരം പാളയത്ത് നിന്നും ശുഖുംമുഖത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ഡബിള്‍ ഡെക്കര്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
ശംഖുംമുഖം സ്വദേശിയായ സൈനികന്‍ മനോജ്കുമാറി(44) നും വനിതാ കണ്ടക്ടര്‍ അഞ്ജുവിനുമാണ് പരിക്കേറ്റത്. മനോജിന്റെ കാല്‍ ഒടിഞ്ഞപ്പോള്‍ അഞ്ജുവിന് സാരമായ പരിക്കില്ല. യാത്രയ്ക്കിടെ ഓള്‍സയന്‍സ് കോളേജിന് സമീപത്ത് വെച്ച് ബസിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയും ടയറിന്റെ മുകളിലത്തെ സീറ്റിലായിരുന്ന യാത്രക്കാരന്‍ തകര്‍ന്ന പ്ലാറ്റ്‌ഫോമിന്റെയിടയില്‍ കുടുങ്ങുകയുമായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണാണ് കണ്ടക്ടര്‍ക്ക് പരിക്കേറ്റത്. വലത് വശത്തെ പിന്‍ചക്രമാണ് പൊട്ടിയത്. ടയറിന്റെ മുകളിലത്തെ സീറ്റിലായിരുന്നു മനോജ്. ടയര്‍ പൊട്ടിയ ഉടന്‍ തന്നെ ബസ് നിര്‍ത്തിയതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല. പോലീസെത്തി മനോജിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു അടിയന്തര ശസ്ത്രക്രിയ നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























