ഡ്രെവിംഗ് സ്‌കൂളിലെ സാറിനൊപ്പം ഭാര്യ ഒളിച്ചോടി, ഭര്‍ത്താവ് സ്‌റ്റേഷനില്‍ ബോധം കെട്ട് വീണു

രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് മാതാവ് കാമുകനൊപ്പം ഒളിച്ചോടി. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പോലീസ്‌റ്റേഷനിലെത്തിയ ഭര്‍ത്താവ് കണ്ടത് കാമുകനോടൊപ്പം പോലീസ് സ്‌റ്റേഷനിലേക്ക് വരുന്ന ഭാര്യയെയാണ്. ഇതോടെ ഭാര്‍ത്താവ് സ്‌റ്റേഷനില്‍ ബോധംകെട്ട് വീണു. കണ്ണൂര്‍ പയ്യന്നൂരാണ് സംഭവം പോലീസ് സ്‌റ്റേഷനില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
പയ്യന്നൂരില്‍ താമസിക്കുന്ന രണ്ടു മക്കളുടെ മാതാവായ 32 വയസുകാരിയെയാണ് രണ്ടു ദിവസം മുമ്പ് കാണാതായത്. കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഭാര്യയെയും ഡ്രൈവിംഗ് പഠിപ്പിക്കുന്നയാളെയും കാണാനില്ലെന്ന് വ്യക്തമായി.
ഇതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി എത്തിയത്. ഭാര്യ കാമുകനൊപ്പം വരുന്നത് കണ്ട ഭര്‍ത്താവ് കുട്ടികള്‍ക്ക് വേണ്ടി എല്ലാം മറക്കാനും പൊറുക്കാനും തയ്യാറായിരുന്നു. കുട്ടികളെ ഓര്‍ത്തെങ്കിലും തന്നോടൊപ്പം വരണമെന്ന ഭര്‍ത്താവിന്റെ അപേക്ഷ യുവതി കേട്ടില്ലെന്ന് നടിച്ചു. തനിക്ക് കാമുകനൊപ്പം പോകാനാണ് താല്‍പര്യമെന്നും കുട്ടികളെ തനിക്ക് ആവശ്യമില്ലെന്നും പോലീസിനോട് പറഞ്ഞു. ഇത് കേട്ട ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍ കുഴഞ്ഞ് വീണു. ഇയാളെ പോലീസ് ആശുപത്രിയിലുമെത്തിച്ചു. ഞായറാഴ്ച പോലീസ് എല്ലാവരേയും വീണ്ടും അനുരഞ്ജനത്തിനു വിളിച്ചെങ്കിലും കാമുകന്റെ കൂടെ പോകുമെന്നായിരുന്നു ഭാര്യയുടെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























