ഉറ്റ ചങ്ങാതിമാര്‍ മരണത്തിലും ഒരുമിച്ച് യാത്രയായി; യുവാക്കളുടെ അപ്രതീക്ഷിത ദുരന്തം ബന്ധുക്കളെയും നാട്ടുകാരേയും കണ്ണീരിലാഴ്ത്തി

ജീവിതത്തില്‍ ഒരുമിച്ച് നടന്നവര്‍ മരണത്തിലും ഒരുമിച്ചു യാത്രയായി. കവടിയാര്‍ നര്‍മദയ്ക്കു സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചു മരിച്ച അഖിലും (കിച്ചു), നിതിന്‍ രാജും(മനു) അടുത്ത സുഹൃത്തുക്കളായിരുന്നു. ഇടയ്ക്കു നിതിന്‍ രാജ് അഖിലിനൊപ്പം യാത്രയില്‍ ഒപ്പം കൂടാറുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തെ യാത്ര ഇവരുടെ അവസാന യാത്രയാകുമെന്ന് ആരും കരുതിയില്ല. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേയായിരുന്നു അപകടം. കവടിയാര്‍ ഹെര്‍ക്കൂലീസ് ഷോറുമിലെ ജീവനക്കാരനായിരുന്ന അഖിലാണ് ബൈക്ക് ഓടിച്ചിരുന്നത്. വട്ടപ്പാറ ഇന്‍ഡസ് സര്‍വീസ് സെന്ററിലെ ജീവനക്കാരനായിരുന്നു നിതിന്‍രാജ്.
യുവാക്കള്‍ക്ക് ഉണ്ടായ അപ്രതീക്ഷിത ദുരന്തം ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അഖിലിന്റെ മൃതദേഹമാണ് ഏണിക്കര കണ്ണണിക്കോണം കാര്‍ത്തിക വീട്ടില്‍ ആദ്യമെത്തിച്ചത്. ചടങ്ങുകള്‍ക്കു ശേഷം പുത്തന്‍കോട്ട ശ്മശാനത്തില്‍ സംസ്‌കരിച്ചു. നിതിന്‍രാജിന്റെ മൃതദേഹം ഉച്ചയ്ക്കു ശേഷം കരകുളം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ വൃന്ദാവനം എന്ന വാടകവീട്ടില്‍ എത്തിച്ചു പ്രാര്‍ഥനയ്ക്കും അന്ത്യചടങ്ങുകള്‍ക്കും ശേഷം കെല്‍ട്രോണ്‍ ചര്‍ച്ചിനു സമീപമുള്ള സിഎസ്‌ഐ പള്ളിയില്‍ അടക്കം ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























