പ്രതിരോധകുത്തിവയ്പ് സര്‍ട്ടിഫിക്കറ്റ് സ്‌കൂള്‍ പ്രവേശനത്തിന് നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ ചെയ്യും: വിദഗ്ധ സംഘം

സ്‌കൂള്‍ പ്രവേശനത്തിനു പ്രതിരോധ കുത്തിവയ്പ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്യുമെന്ന് ആരോഗ്യവകുപ്പ് വിദഗ്ധ സംഘം. ഡിഫ്തീരിയ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ തിരിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം പ്രത്യേക ബോധവല്‍ക്കരണകുത്തിവയ്പ് പരിപാടി നടത്തണം. പത്തും പതിനാറും വയസ്സുള്ള എല്ലാവര്‍ക്കും ടിഡി കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെടും. സ്‌കൂകളില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുമെന്നും സംഘം അറിയിച്ചു. മലപ്പുറത്തെ ഡിഫ്തീരിയ രോഗബാധ നിയന്ത്രണവിധേയമാണ്. പടരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഡിഫ്തീരിയ ബാധയ്‌ക്കെതിരായ കര്‍മ പരിപാടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
തുടച്ചുനീക്കിയ പല രോഗങ്ങളും അന്യസംസ്ഥാന തൊഴിലാളികള്‍ വഴിയാണ് തിരിച്ചെത്തുന്നത്. സംസ്ഥാനത്തു രണ്ട് അന്യസംസ്ഥാന കുട്ടികള്‍ക്ക് ഡിഫ്തീരിയ ബാധ സംശയിക്കുന്നു. അവരുടെ തൊഴിലിടങ്ങളും താമസകേന്ദ്രങ്ങളും കേന്ദ്രീകരിച്ചു പ്രത്യേക പരിപാടികള്‍ നടത്തും. മലപ്പുറത്ത് ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ ടോട്ടല്‍ ഇമ്മ്യൂണൈസേഷന്‍ ഇന്‍ മലപ്പുറം (ടിം) പരിപാടി ഒക്‌ടോബര്‍ ഒന്നു മുതല്‍ 10 വരെ നടക്കും.
സഞ്ചരിക്കുന്ന കുത്തിവയ്പു കേന്ദ്രങ്ങള്‍ തയാറാക്കും. പരിപാടികള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക ദൗത്യസംഘം ഇന്നു രൂപീകരിക്കും. ഉന്നത ഉദ്യോഗസ്ഥരും കോഴിക്കോട്, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജുകളിലെ വിദഗ്ധരും മുതിര്‍ന്ന ഡോക്ടര്‍മാരും ഐഎംഎ, ഐപിഐ, കെജിഎംഒ ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികളും സംഘത്തിലുണ്ടാകും. അനാഥാലയങ്ങളില്‍ ആരോഗ്യ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
മലപ്പുറത്ത് രോഗബാധ സ്ഥിരീകരിച്ച അഞ്ചു പേരുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം പ്രതിരോധ കുത്തിവയ്പ് നല്‍കിയതായും എന്‍എച്ച്എം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ ഡോ. ജി. സുനില്‍കുമാര്‍, സ്‌റ്റേറ്റ് എപ്പിഡമോളജിസ്റ്റ് ഡോ. എ. സുകുമാരന്‍, ആരോഗ്യ, വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. ജി.ആര്‍. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറിയിച്ചു. ജില്ലാ പഞ്ചായത്ത് \'ടിം\' നടത്തിപ്പിന് 28-ന് വിപുലമായ യോഗം വിളിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























