സരിതാ എസ് നായര്‍, കവിതാ പിള്ള, ബിന്ധ്യാ- റുക്‌സാന പിറകേ ന്യൂജനറേഷന്‍ തട്ടിപ്പുമായി ദീപാ വിനയനും, പണം പോയവരുടെ പരാതി പ്രളയം

ആദ്യം സരിതാ എസ് നായരുടെ തട്ടിപ്പുകളായിരുന്നു കേരളത്തെ പിടിച്ചു കുലുക്കിയിരുന്നെങ്കില്‍ തൊട്ടുപിറകെ ഉണ്ടായിരുന്ന കവിത നായരും, ബിന്ധ്യാ-റുക്‌സാന നീല തട്ടിപ്പും. എന്നിട്ടും തീരുന്നില്ല പിറകേ ന്യൂജനറേഷന്‍ തട്ടിപ്പുമായി ദാ വരുന്നു ദീപാ വിനയനും. സിനിമാ രംഗത്തെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയില്‍ ജോലിചെയ്തിന്റെ പേരും പറഞ്ഞായിരുന്നു ദീപാ വിനയന്റെ തട്ടിപ്പ്. ഇത്തരത്തില്‍ ദീപാ വിനയും കൂട്ടുകാരി ശ്രീകലയും കൂടി അടിച്ചുമാറ്റിയ് ലക്ഷങ്ങളെന്നാണ് പോലീസ് പറയുന്നത്.
പാലാരിവട്ടം, കടവന്ത്ര, പറവൂര്‍, കാലടി, കൊടുങ്ങല്ലൂര്‍ തുടങ്ങിയ പൊലീസ് സേറ്റഷനുകളില്‍ ദീപക്കും ശ്രീകലക്കുമെതിരെ തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്. ഹോസ്റ്റല്‍, വിസ, തൊഴില്‍ തുടങ്ങിയ പല കാര്യങ്ങള്‍ക്കായി പണം വാങ്ങി മുങ്ങുന്നതാണ് ഇവരുടെ രീതി.
കാണന്‍ ഭംഗിയും നല്ല സ്വഭാവവും ഒഴിക്കോടെയുള്ള ഇംഗ്ലീഷ് പറച്ചിലും എന്തിനും ഏതിനും സ്വന്തമായിട്ട് ഒരു തീരുമാനമുണ്ടെന്ന് തോന്നിപ്പിച്ച് അത് മുതലാക്കിയാണ് ദീപയും കൂട്ടുകാരിയും ആളുകളെ പറ്റിച്ച് ആഡംബര ജീവിതം നയിച്ചിരുന്നത്. ഇവര്‍ക്ക് പിന്നില്‍ ഉന്നതര്‍ ആരെങ്കിലും ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. എറണാകുളം ജില്ലയാണ് ദീപയും കൂട്ടുകാരിയും തട്ടിപ്പിനായി തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസമാണ് ദീപാ വിനയന്‍ എന്ന നാല്‍പ്പത്തിമൂന്നുകാരി പറവൂര്‍ പൊലീസിന്റെ പിടിയിലായത്.
മലയാളത്തിലെ പ്രമുഖ സംവിധായകന്റെ ഭാര്യ, സീരിയല്‍ നടി, ഹോംസ്‌റ്റേ ഉടമ, ഇങ്ങനെ പലതും പറഞ്ഞായിരുന്നു ദീപയുടെ തട്ടിപ്പ്. പാലക്കാട്ടെ ഉന്നത തറവാട്ടിലെ അംഗമാണെന്ന് പരിചയപ്പെടുത്തിയും ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. മാക്ടയില്‍ ജോലി ചെയ്തിരുന്ന കാലത്ത് അവിടെയെത്തിയിരുന്നവരുമായി സൗഹൃദം ഉണ്ടാക്കുകയും അവരോടൊപ്പം ചേര്‍ന്ന് ഫോട്ടോയെടുക്കുകയും, മാത്രമല്ല ഇതില്‍ ചിലര്‍ തന്റെ ഭര്‍ത്താവാമെന്ന് പറഞ്ഞായിരുന്നു കൂടുതല്‍ തട്ടിപ്പും അരങ്ങേറിയത്. തട്ടിപ്പിന് കൂട്ടുനിന്ന കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശിനി ശ്രീകലവഴിയാണ് ഇവര്‍ ഇരകളെ പരിചയപ്പെടുന്നതത്. സിനിമാ മേഖലയിലെ പല പ്രമുഖരുമായി അടുത്ത ബന്ധമുണ്ടെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പറവൂര്‍ സ്വദേശിയായ വീട്ടമ്മ മിനി ജോര്‍ജിന്റെ പരാതിയിലാണ് തട്ടിപ്പുകാരി പൊലീസ് വലയിലാകുന്നത്. തമ്മനം സ്വദേശിയായ വീട്ടമ്മയില്‍ നിന്ന് ഹോസ്റ്റല്‍ ബിസിനസ് ആരംഭിക്കാമെന്ന് പറഞ്ഞ് ഒമ്പത് ലക്ഷം രൂപ പറ്റിച്ചതായും ദീപയുടെ പേരില്‍ പാലാരിവട്ടം സ്‌റ്റേഷനില്‍ കേസുണ്ട്. ദുബായിലേക്ക് വിസ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ കബളിപ്പിച്ചെന്ന് കാണിച്ച് കാലടി സ്വദേശി പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സിനിമാ ബന്ധങ്ങള്‍ പറഞ്ഞ് വിശ്വസിപ്പിച്ചാണ് പറവൂര്‍ സ്വദേശിയായ വീട്ടമ്മയില്‍ നിന്നും നാലുലക്ഷത്തി അറുപതിനായിരം രൂപയും എട്ടേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങളുമാണ് തട്ടിയെടുത്തത്. ഈ പണം ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പണം തിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























