Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും

ആരെങ്കിലും മരിക്കുമ്പോഴേ തീരൂ! സംക്രാന്തി കുഴിയാലിപ്പടിയിൽ ഉദ്യോഗസ്ഥർ കല്ലിട്ടു; കെ.റെയിൽ സർവേക്കല്ല് സ്ഥാപിച്ചതിനെച്ചൊല്ലി സംഘർഷം

26 MARCH 2022 12:13 PM IST
മലയാളി വാര്‍ത്ത

ആരെങ്കിലും മരിക്കുമ്പോഴേ ഈ സർവേ തീരു. മരിക്കാൻ തയ്യാറാണ് സാറേ. നാടിന് വേണ്ടി. അഞ്ചും ആറും സെന്റുള്ളവർക്കു വേണ്ടി മരിക്കേണ്ടി വന്നാൽ ഞങ്ങൾ മരിക്കും സാറേ...!! നട്ടാശേരി കുഴിയാലിപ്പടിയിൽ കെ.റെയിൽ സർവേക്കലത്ത് സ്ഥാപിച്ച ശേഷം, ഇത് തടയാനെത്തിയ പ്രതിഷേധക്കാരെ തടഞ്ഞ പൊലീസ് സംഘത്തിന് മുന്നിൽ നെഞ്ച് തകർന്ന സമരക്കാരുടെ വാക്കുകളായിരുന്നു ഇത്. സംസ്ഥാന വ്യാപകമായി കല്ല് സ്ഥാപിക്കൽ നിർത്തി വച്ചതായി പ്രഖ്യാപിച്ച ശേഷം, ശനിയാഴ്ച രാവിലെ നട്ടാശേരി കുഴിയാലിപ്പടിയിൽ എത്തിയ കെ.റെയിൽ സർവേ സംഘമാണ് കല്ല് സ്ഥാപിച്ചത്.

അതിരാവിലെ മുതൽ തന്നെ സർവേ സംഘം എത്തുമെന്ന പ്രതീക്ഷിച്ച് നാട്ടുകാർ പ്രദേശത്ത് തമ്പടിച്ചിരുന്നു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ വൻ സന്നാഹം ഒരുക്കിയതും, സർവേ സംഘം തയ്യാറെടുക്കുന്നതുമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാർ സമരത്തിനു തയ്യാറെടുത്തത്. എന്നാൽ, നാട്ടുകാർ സ്ഥലത്ത് എത്തും മുൻപ് തന്നെ കെ.റെയിൽ സംഘം സ്ഥലത്ത് എത്തുകയായിരുന്നു. പൊലീസ് സംഘത്തിന്റെ അകമ്പടിയിൽ സ്ഥലത്ത് എത്തിയ സംഘം, നട്ടാശേരിയിൽ മൂന്നിടത്ത് കല്ലിട്ടു. ഇത് അറിഞ്ഞ് പ്രതിഷേധക്കാർ പാഞ്ഞെത്തിയെങ്കിലും പൊലീസ് സംഘം ഇവരെ തടയുകയായിരുന്നു.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഇവിടെ കല്ലിടുന്നതിനായി കെ.റെയിൽ സംഘം എത്തിയിരുന്നു. എന്നാൽ, നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഒരു കല്ല് പോലും സ്ഥാപിക്കാതെ സംഘത്തിന് മടങ്ങേണ്ടിയും വന്നിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച അപ്രതീക്ഷിതമായി കെ.റെയിൽ ഉദ്യോഗസ്ഥ സംഘം അതിവേഗം സ്ഥലത്ത് എത്തി കല്ലിട്ടത്. കല്ലിട്ട വിവരം അറിഞ്ഞ് കേരള കോൺഗ്രസ് നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസിന്റെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട് . പൊലീസിന്റെയും കെ.റെയിൽ ഉദ്യോഗസ്ഥരുടെയും കബളിപ്പിക്കൽ നയത്തിൽ കടുത്ത പ്രതിഷേധമാണ് നാട്ടുകാർ പ്രകടിപ്പിക്കുന്നത്.

കല്ല് പറിച്ചെറിയുമെന്ന നിലപാട് ആവർത്തിക്കുകയാണ് നാട്ടുകാർ. ഇതിനുള്ള പ്രതിഷേധം ശക്തമായി തുടരുകയാണ്. കല്ലിട്ട വിവരം അറിഞ്ഞ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തേയ്ക്ക് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. നാട്ടുകാരും പൊലീസും സ്ഥലത്ത് നേർക്കുനേർ നിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഇവിടെ ഉടലെടുത്തിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (18 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (56 minutes ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (1 hour ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (2 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (2 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (2 hours ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (3 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (3 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (3 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (4 hours ago)

Malayali Vartha Recommends