Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കോട്ടയം നട്ടാശ്ശേരിയിൽ സിൽവെർ ലൈൻ പദ്ധതിയുടെ കല്ലിടിലീൽ പ്രതിഷേധിച്ച് സമരക്കാർ പെരുങ്കായി കാട് വില്ലേജ് ഓഫീസിന് മുന്നിൽ അതിരടയാള കല്ല് സ്ഥാപിച്ചു; വ്യത്യസ്തമായ സമര രീതിക്ക് നേതൃത്വം കൊടുത്തുകൊണ്ട് കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷും സമരക്കാർകൊപ്പം അണിനിരന്നു

26 MARCH 2022 01:39 PM IST
മലയാളി വാര്‍ത്ത

കോട്ടയം നട്ടാശ്ശേരിയിൽ സിൽവെർ ലൈൻ പദ്ധതിയുടെ കല്ലിടിലീൽ പ്രതിഷേധിച്ച് സമരക്കാർ പെരുങ്കായി കാട് വില്ലേജ് ഓഫീസിന് മുന്നിൽ അതിരടയാള കല്ല് സ്ഥാപിച്ചു. വ്യത്യസ്തമായ സമര രീതിക്ക് നേതൃത്വം കൊടുത്തുകൊണ്ട് കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷും സമരക്കാർകൊപ്പം അണിനിരന്നു. അതേസമയം നട്ടാശ്ശേരി കുഴിയാലിപടിയിൽ സ്ഥാപിച്ച 12 കല്ലുകളും സമരക്കാർ പിഴുതെറിഞ്ഞു. നാട്ടുകാരുടെയും കോൺഗ്രസ് പ്രവർത്തകരുടെയും പ്രതിഷേധത്തെ തുടർന്ന് കല്ലിടിയിൽ താൽക്കാലികമായി നിർത്തിവെച്ചു.

അതേസമയം തുടർച്ചയായ മൂന്നാം ദിവസവും കല്ലു സ്ഥാപിക്കാൻ കെ റെയിൽ അധികൃതർ എത്തിയ സംക്രാന്തി കുഴിയാലിപ്പടിയിൽ സംഘർഷാവസ്ഥ. നാട്ടുകാരെ തടഞ്ഞ് പൊലീസും കെ റെയിൽ അധികൃതരും കൂടി സ്ഥാപിച്ച 12 സർവേ കല്ലുകൾ നാട്ടുകാർ പിഴുതെടുത്തു. പിഴുതെടുത്ത കല്ലുകളുമായി നാട്ടുകാർ പെരുമ്പായിക്കാട് വില്ലേജ് ഓഫീസിലേക്ക് പ്രകടനം നടത്തുകയാണ്.

സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. സംസ്ഥാന വ്യാപകമായി കല്ല് സ്ഥാപിക്കൽ നിർത്തി വച്ചതായി പ്രഖ്യാപിച്ച ശേഷം, ശനിയാഴ്ച രാവിലെ നട്ടാശേരി കുഴിയാലിപ്പടിയിൽ എത്തിയ കെ.റെയിൽ സർവേ സംഘമാണ് കല്ല് സ്ഥാപിച്ചത്. അതിരാവിലെ മുതൽ തന്നെ സർവേ സംഘം എത്തുമെന്ന പ്രതീക്ഷിച്ച് നാട്ടുകാർ പ്രദേശത്ത് തമ്പടിച്ചിരുന്നു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ വൻ സന്നാഹം ഒരുക്കിയതും, സർവേ സംഘം തയ്യാറെടുക്കുന്നതുമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാർ സമരത്തിനു തയ്യാറെടുത്തത്.

എന്നാൽ, നാട്ടുകാർ സ്ഥലത്ത് എത്തും മുൻപ് തന്നെ കെ.റെയിൽ സംഘം സ്ഥലത്ത് എത്തുകയായിരുന്നു. പൊലീസ് സംഘത്തിന്റെ അകമ്പടിയിൽ സ്ഥലത്ത് എത്തിയ സംഘം, നട്ടാശേരിയിൽ മൂന്നിടത്ത് കല്ലിട്ടു. ഇത് അറിഞ്ഞ് പ്രതിഷേധക്കാർ പാഞ്ഞെത്തിയെങ്കിലും പൊലീസ് സംഘം ഇവരെ തടയുകയായിരുന്നു.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഇവിടെ കല്ലിടുന്നതിനായി കെ.റെയിൽ സംഘം എത്തിയിരുന്നു. എന്നാൽ, നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഒരു കല്ല് പോലും സ്ഥാപിക്കാതെ സംഘത്തിന് മടങ്ങേണ്ടിയും വന്നിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച അപ്രതീക്ഷിതമായി കെ.റെയിൽ ഉദ്യോഗസ്ഥ സംഘം അതിവേഗം സ്ഥലത്ത് എത്തി കല്ലിട്ടത്.

കല്ലിട്ട വിവരം അറിഞ്ഞ് കേരള കോൺഗ്രസ് നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസിന്റെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്. പൊലീസിന്റെയും കെ.റെയിൽ ഉദ്യോഗസ്ഥരുടെയും കബളിപ്പിക്കൽ നയത്തിൽ കടുത്ത പ്രതിഷേധമാണ് നാട്ടുകാർ പ്രകടിപ്പിക്കുന്നത്. കല്ല് പറിച്ചെറിയുമെന്ന നിലപാട് ആവർത്തിക്കുകയാണ് നാട്ടുകാർ. ഇതിനുള്ള പ്രതിഷേധം ശക്തമായി തുടരുകയാണ്.

കല്ലിട്ട വിവരം അറിഞ്ഞ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തേയ്ക്ക് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. നാട്ടുകാരും പൊലീസും സ്ഥലത്ത് നേർക്കുനേർ നിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഇവിടെ ഉടലെടുത്തിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (24 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (41 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (49 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (55 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

Malayali Vartha Recommends