''ഏതെങ്കിലും പെണ്ണിനെ കാണുമ്പോൾ സെക്സ് തോന്നണം എന്ന് തോന്നിയാൽ ഞാൻ അവരോട് ചോദിക്കും; അതിപ്പോൾ ഈ മാധ്യമപ്രവർത്തകയോടാണെങ്കിൽ പോലും ഞാൻ ചോദിക്കും'' ഒടുവിൽ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് വിനായകൻ; ഒട്ടും വ്യക്തിപരമായിരുന്നില്ല; മാധ്യമ പ്രവർത്തകയായ സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു

ഒരുത്തീ സിനിമയുടെ പ്രമോഷൻ നടക്കുന്നതിനിടെ മാധ്യമപ്രവർത്തകയെ ഉദാഹരണമായി ചൂണ്ടിക്കാണിച്ച് പറഞ്ഞ പരാമർശത്തിൽ മാപ്പ് ചോദിച്ച നടൻ വിനായകൻ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിനായകൻ ക്ഷമ ചോദിച്ചത്. അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞ വാക്കുകൾ ഇങ്ങനെ;
നമസ്കാരം , ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ഒട്ടും വ്യക്തിപരമായിരുന്നില്ല ] വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു .
വിനായകൻ .എന്നാൽ മീറ്റു പരാമർശങ്ങളൊന്നും വിനായകൻ മാപ്പ് ചോദിച്ചിട്ടില്ല. മാധ്യമപ്രവർത്തകയെ പറഞ്ഞതിന് മാത്രമേ ക്ഷമ ചോദിച്ചിട്ടുള്ളൂ. ഏതെങ്കിലും പെണ്ണിനെ കാണുമ്പോൾ സെക്സ് തോന്നണം എന്ന് തോന്നിയാൽ ഞാൻ അവരോട് ചോദിക്കുമെന്നാണ് വിനായകൻ പ്രസ് മീറ്റിങ്ങിൽ പറഞ്ഞത്. അവിടെയിരുന്ന മാധ്യമപ്രവർത്തകയെ ചൂണ്ടിക്കാണിച്ച് അവരെ സെക്സ് ചെയ്യണമെന്ന് തോന്നിയാൽ അവരോട് ചോദിക്കുമെന്നും വിനായകൻ പറഞ്ഞു. ഈ പരാമർശവും മറ്റു വിവാദങ്ങൾക്കൊപ്പം വിവാദമായിരുന്നു. ഒടുവിൽ ഈ കാര്യത്തിൽ വിനായകൻ മാപ്പ് ചോദിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha