തീവ്രവാദ സ്വഭാവമുള്ള പ്രതിഷേധത്തിന് പരീശീലനം നല്‍കുന്നു; കോണ്‍ഗ്രസും, ബി.ജെ.പിയും, എസ്.ഡി.പി.ഐയും ഒറ്റക്കെട്ടാണ്; സി.പി.എം അനുഭാവികള്‍ പോലും കള്ള പ്രചാരണങ്ങളില്‍ വീഴുന്നു; കെ റെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ ഉണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്‍

സംസ്ഥാനത്ത് കെ റെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ ഉണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്‍. തീവ്രവാദ സ്വഭാവമുള്ള പ്രതിഷേധത്തിന് പരീശീലനം നല്‍കുന്നതായും മന്ത്രി ആരോപിച്ചു. തനിക്ക് അടുപ്പമുള്ള കുടുംബത്തിലെ അംഗത്തെ വില.യ്ക്കടുത്തെന്നും മന്ത്രി പറഞ്ഞു.കോണ്‍ഗ്രസും, ബി.ജെ.പിയും, എസ്.ഡി.പി.ഐയും ഒറ്റക്കെട്ടാണ്. തന്റെ നാട്ടുകാരെ വിലയ്ക്കെടുത്ത് പ്രചാരണം സംഘടിപ്പിക്കുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു.
തനിക്കെതിരെ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്ബാദന വിവാദത്തിലും മന്ത്രി സജി ചെറിയാന്‍. ആരോപണം തെളിയിച്ചാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കാം. തന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ കുറേ ആളുകള്‍ക്ക് അസൂയയുണ്ട്. സി.പി.എം അനുഭാവികള്‍ പോലും കള്ള പ്രചാരണങ്ങളില്‍ വീഴുന്നു എന്നും സജി ചെറിയാന്‍ പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ കൊഴുവല്ലൂരില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കരുണ പാലിയേറ്റീവിന്റെ ഗുണ ഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് നന്ദി വേണം. ജനകീയ ലാബുകള്‍ വീട്ടിലെത്തുന്നില്ലേയെന്നും മന്ത്രി ചോദിച്ചു. കെ റെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്ന ആരോപണവും സജി ചെറിയാന്‍ ആവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha