ഭ്രാന്ത് പിടിച്ച് നാട്ടുകാരിളകി! കല്ലിടാൻ ഉദ്യോഗസ്ഥർക്ക് പേടി... പിണറായിക്ക് മേൽ കുറ്റിയടിച്ചു! അധികൃതർ ഭയന്നോടി....

ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പ്രതിഷേധം കനത്തതോടെ സംസ്ഥാന വ്യാപകമായി ഇന്നത്തെ കെ റെയില്‍ സര്‍വ്വേ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം സ്വീകരിച്ചിരിക്കുകയാണ്. പോലീസ് സുരക്ഷയില്ലാതെ സര്‍വ്വേ തുടരാനാകില്ലെന്ന നിലപാടിലാണ് കെ റെയിലിനായി സര്‍വ്വേ നടത്തുന്ന സ്വകാര്യ ഏജന്‍സി ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ നിലപാട്. പ്രകോപനം ഒഴിവാക്കാനാണ് ഇന്നത്തെ സര്‍വേ നടപടികള്‍ നിര്‍ത്തി വെച്ചതെന്നാണ് കെ റെയില്‍ അധികൃതർ സർക്കാരിന് വിശദീകരണം നല്‍കിയിരിക്കുന്നത്.
ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് എറണാകുളത്ത് ആദ്യമേ സിൽവർലൈൻ സർവ്വേ താൽക്കാലികമായി നിർത്തിവച്ചു. പൊലീസ് സുരക്ഷയില്ലാതെ സർവ്വേ തുടരാനാവില്ലെന്ന് ഉദ്യോഗസ്ഥർ നിലപാട് സ്വീകരിച്ചതോടെയാണ് സർവ്വേ നിർത്തിവച്ചത്. എറണാകുളം ജില്ലയിൽ 12 കിലോമീറ്റർ മാത്രമേ സർവ്വേ പൂർത്തീകരിക്കാനുള്ളൂ.
വടക്കൻ കേരളത്തിലും ഇന്ന് സർവ്വേ നടപടികളില്ല എന്നാണ് അറിയിച്ചത്. എന്നാല്‍ എറണാകുളം ജില്ലയില്‍ ചോറ്റാനിക്കര പിറവം കേന്ദ്രീകരിച്ചായിരുന്നു ഇന്ന് കെ റെയില്‍ കല്ലിടല്‍ നടക്കേണ്ടിയിരുന്നത്. ജനവാസമേഖലയിലാണ് കല്ലിടല്‍ തുടരേണ്ടത് എന്നതിനാല്‍ പ്രതിരോധിക്കാന്‍ ഉറച്ച് നില്‍ക്കുകയായിരുന്നു സമരസമിതിയും.
പ്രദേശത്ത് ബിജെപിയും കോണ്‍ഗ്രസും ഇന്ന് മുതല്‍ ചോറ്റാനിക്കരയില്‍ പ്രതിഷേധ സമരം ശക്തമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് തീരുന്നത് വരെ സർവ്വേ നീട്ടി വയ്ക്കാനും ആലോചനയുണ്ട്. ഇത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. തത്കാലത്തേയ്ക്ക് ഇന്ന് സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കാനാണ് അനൗദ്യോഗിക തീരുമാനം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
പ്രതിഷേധം ഉയരുന്നതിനാൽ സാമൂഹികാഘാത സർവേയ്ക്കു കൂടുതൽ സമയം വേണമെന്ന് സർവേ നടത്തുന്ന കേരള വോളന്ററി ഹെൽത്ത് സർവീസ്, കെ–റെയിൽ കോർപറേഷനോട് ഇപ്പോൾ ആവശ്യപ്പെട്ടു. ഏപ്രിലിൽ സർവേ പൂർത്തിയാക്കാനാണ് ആലോചിച്ചിരുന്നത്. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സർവേ നടപടികൾ നീളുമെന്ന് ഏജന്‍സി വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഏജൻസി നിലവിൽ സർവേ നടത്തുന്നത്.
പ്രതിഷേധക്കാര്‍ വനിതാ ജീവക്കാരെ അടക്കം കയ്യേറ്റം ചെയ്യുന്ന സാഹചര്യമാണ്. വ്യാഴാഴ്ച പിറവത്ത് സര്‍വ്വേ സംഘത്തിന്റെ കാര്‍ ഉപരോധിച്ചത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടായിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ യാതൊരു സുരക്ഷയുമില്ലാതെ സര്‍വ്വേ നടപടികളുമായി മുന്നോട്ട് പോകാനാകില്ലെന്ന് കെ റെയിലിനെ അറിയിച്ചു. ജില്ലയില്‍ ഇനി 12 കിലോമീറ്റര്‍ മാത്രമേ സര്‍വ്വേ പൂര്‍ത്തിയാക്കാനുള്ളൂ. പോലീസ് സംരക്ഷണയുണ്ടെങ്കില്‍ പ്രതിസന്ധിയില്ലെന്നും ഏജന്‍സി വ്യക്തമാക്കി. ഇതിനിടെ ഡിവൈഎഫ്‌ഐയുടെ ജനസഭ എന്ന പേരില്‍ കെ റെയില്‍ അനുകൂല പരിപാടി ചോറ്റാനിക്കരയില്‍ നടത്തുന്നുണ്ട്.
അതേസമയം, കല്ലിടൽ നിർത്തിവച്ചെന്ന വാർത്തകളെക്കുറിച്ച് അറിയില്ലെന്നും നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും കെ റെയിൽ കോർപറേഷൻ എംഡി വി.അജിത് കുമാർ പറഞ്ഞു. ബോധവൽക്കരണ പ്രവർത്തനങ്ങൾ കെ റെയില്‍ കോർപറേഷൻ നടത്തുന്നുണ്ട്. ജനങ്ങൾ പദ്ധതിയെക്കുറിച്ച് മനസിലാക്കിയിട്ടുണ്ട്. ചിലയിടങ്ങളിലെ പ്രതിഷേധത്തെ നേരിടാൻ സർക്കാർ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധ സൂചകമായി അതിരടയാളക്കല്ലുകൾ വ്യാപകമായി പിഴുതു മാറ്റുന്നത് സർവേ നടപടികളെ തടസ്സപ്പെടുത്തുകയാണ്. ഇതിലൂടെയുള്ള കോർപറേഷനുണ്ടാകുന്ന സാമ്പത്തിക നഷ്ടവും വലുതാണ്. പിഴുതുമാറ്റിയ കല്ലുകൾ വീണ്ടും സ്ഥാപിച്ചാൽ ഇനിയും പിഴുതെറിയുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ മുന്നറിയിപ്പ്.
സർവേയ്ക്കായി എത്തുന്ന ഉദ്യോഗസ്ഥർക്ക് സംഘർഷത്തിനിടെ ജോലി ചെയ്യേണ്ട സാഹചര്യവുമുണ്ട്. പലർക്കും ഇക്കാര്യത്തിൽ അതൃപ്തിയുണ്ട്. സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യമാണ് ഉദ്യോഗസ്ഥർ മുന്നോട്ടുവയ്ക്കുന്നത്. പ്രതിഷേധം ശമിപ്പിക്കാൻ സിപിഎമ്മും പദ്ധതിയെ സംബന്ധിച്ച് വിശദീകരിക്കാൻ ഭവന സന്ദർശനത്തിന് ഒരുങ്ങുകയാണ്.
https://www.facebook.com/Malayalivartha