കെ റെയിലിൽ പിന്നെയും തീവ്രവാദ ബന്ധം ആവർത്തിച്ച് സജി ചെറിയാൻ... പിന്നിൽ ബിജെപിയെന്ന്... പ്രതിഷേധങ്ങൾക്ക് പരിശീലനം നല്‍കുന്നു....

സംസ്ഥാനത്ത് കെ റെയിൽ വിരുദ്ധ സമരത്തിന് പിന്നിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ ഉണ്ടെന്ന ആരോപണം നേരത്തേ വൻ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. എന്നാലിപ്പോൾ അത് വീണ്ടും ആവർത്തിച്ച് മന്ത്രി സജി ചെറിയാൻ രംഗത്ത് വന്നിരിക്കുന്നു. തീവ്രവാദ സ്വഭാവമുള്ള പ്രതിഷേധത്തിന് പരീശീലനം നൽകുന്നതായും മന്ത്രി ആരോപിച്ചു.
കൊഴുവല്ലൂരില്‍ പൊലീസിനെ ആക്രമിക്കാന്‍ ആയുധങ്ങള്‍ കരുതിയിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. തനിക്ക് അടുപ്പമുള്ള കുടുംബത്തിലെ അംഗത്തെ വിലയ്ക്കടുത്തെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസും, ബി.ജെ.പിയും, എസ്.ഡി.പി.ഐയും ഒറ്റക്കെട്ടാണ്. തന്റെ നാട്ടുകാരെ വിലയ്ക്കെടുത്ത് പ്രചാരണം സംഘടിപ്പിക്കുന്നുവെന്നും സജി ചെറിയാന്‍ ആരോപിച്ചു.
തന്റെ വീടിന്റെ മുകളിലൂടെ റെയിൽ വന്നാലും സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറാണെന്നും, കേന്ദ്ര അനുമതിയോടെ നടപ്പാക്കുന്ന പദ്ധതിക്കെതിരെ സമരം നടത്തി കലാപത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു രൂപയുടെ പോലും അഴിമതി നടത്തിയിട്ടില്ല. സാമ്പത്തിക അടിത്തറയുള്ള കുടുംബത്തിൽ നിന്നാണ് വരുന്നത്. ഉയർന്ന യോഗ്യതകളുള്ള ഭാര്യക്ക് ഒരു ജോലിക്ക് പോലും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന വിവാദത്തിലും മന്ത്രി സജി ചെറിയാൻ പ്രതികരിച്ചിട്ടുണ്ട്. ആരോപണം തെളിയിച്ചാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കാം എന്നാണ് വെല്ലുവിളി. തന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ കുറേ ആളുകള്‍ക്ക് അസൂയയുണ്ട്. സി.പി.എം അനുഭാവികള്‍ പോലും കള്ള പ്രചാരണങ്ങളില്‍ വീഴുന്നു എന്നും സജി ചെറിയാന്‍ പറഞ്ഞു.
കെ റെയില്‍ വിഷയത്തില്‍ കൊഴുവല്ലൂരില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കരുണ പാലിയേറ്റിവിന്‍റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് നന്ദി വേണമെന്നും മന്ത്രി പറഞ്ഞു. ജനകീയ ലാബുകാര്‍ വീട്ടിലെത്തുന്നില്ലേ എന്നും മന്ത്രി വിശദീകരണയോഗത്തില്‍ ചോദിച്ചു.
വലിയ പദ്ധതികൾ വരുമ്പോൾ നാട്ടുകാരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണാനാണ് പുനരാധിവസ പാക്കേജ് കൊണ്ടുവരുന്നത്. ഭൂമിവിലയുടെ നാലിരട്ടിയാണ് നഷ്ടപരിഹാരമായി നൽകുന്നത്. മാർക്കറ്റ് വിലയുടെ നാലിരട്ടിയാണിത്. നഷ്ട പരിഹാര തുക ബാങ്കിൽ വന്നതിനു ശേഷം ഭൂമി കൈമാറിയാൽ മതി.
പൊലീസ് വളരെ മാന്യമായാണ് സമരത്തെ നേരിടുന്നത്. എസ് യു സി ഐക്കാർ ആണ് കള്ളത്തരം പ്രചരിപ്പിക്കുകയാണ്. തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ സമരത്തിന് നേതൃത്വം നൽകുന്നുണ്ട്. തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ കോൺഗ്രസും ബിജെപിയും അല്ല. എസ് യു സി ഐ തീവ്രവാദ സ്വഭാവമുള്ള സംഘടനയാണെന്നും സജി ചെറിയാൻ ആവർത്തിച്ചു.
https://www.facebook.com/Malayalivartha