മദ്യം അകത്തു ചെന്നപ്പോള്‍ ആറ്റില്‍ നഗ്‌നരായി കുളിക്കാന്‍ മോഹം... പിന്നെ സംഭവിച്ചത്?

വിതുരയില്‍ റിസോര്‍ട്ടില്‍ എത്തിയവര്‍ക്ക് നഗ്‌നരായി ആറ്റില്‍ കുളിക്കാന്‍ തോന്നിയ മോഹം അവസാനിച്ചത് സംഘര്‍ഷത്തില്‍. റിസോര്‍ട്ടില്‍ എത്തിയവര്‍ നഗ്‌നരായി ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയതാണ് നാട്ടുകാരുമായി സംഘര്‍ഷത്തിലേക്ക് വഴിവച്ചത്. മദ്യപന്‍മാരുടെ പ്രവര്‍ത്തിയെ നാട്ടുകാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
റിസോര്‍ട്ടില്‍ വച്ച് മദ്യപിച്ച ശേഷമാണ് ഇവര്‍ പുഴയില്‍ കുളിക്കാനിറങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. നേരത്തെ റിസോര്‍ട്ടിന് സമീപം സിസിടിവി വച്ചത് നാട്ടുകാര്‍ ചോദ്യം ചെയ്ത് രംഗത്തെത്തിയതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. സംഭവത്തില്‍ റിസോര്‍ട്ട് ഉടമ അടക്കം നാലു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. റിസോര്‍ട്ടിലെത്തിയ ശേഷം അടുത്തുള്ള പുഴയില്‍ കുളിക്കാനിറങ്ങിയവരും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ റിസോര്‍ട്ടുടമയും ഭാര്യയും നാട്ടുകാര്‍ക്കെതിരെ രംഗത്തെത്തുകയായിരുന്നു. നേരത്തെ ആറ്റിന്‍കരയില്‍ സിസി ടിവി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് റിസോര്‍ട്ടുടമയും നാട്ടുകാരും തമ്മിലുള്ള പ്രശ്‌നം നിലനില്‍ക്കേയാണ് കഴിഞ്ഞ ദിവസം സഞ്ചാരികള്‍ കുളിക്കാനിറങ്ങിയത്.
https://www.facebook.com/Malayalivartha