സമരമാണ് ഞായറാഴ്ച റേഷന്‍ കടകള്‍ തുറക്കണമെന്ന് സര്‍ക്കാര്‍; തള്ളിക്കളഞ്ഞു വ്യാപാരി സംഘടനകള്‍

പണിമുടക്ക് കണക്കിലെടുത്ത് ഞായറാഴ്ച റേഷന്‍ കടകള്‍ തുറക്കണമെന്ന നിര്‍ദേശത്തിനെതിരെ വ്യാപാരി സംഘടനകള്‍. പൊതുഅവധി ദിനമായ മാര്‍ച്ച് 27ന് കടകള്‍ തുറക്കില്ലെന്നും പകരം പണിമുടക്ക് ദിനമായ മാര്‍ച്ച് 28, 29 തീയതികളില്‍ തുറക്കാമെന്നും പ്രമുഖ സംഘടനകളായ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനും കേരള സ്‌റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനും സര്‍ക്കാറിനെ അറിയിച്ചു. എന്നാല്‍, സംഘടനകളുടെ നിസ്സഹകരണത്തിന് വഴിപ്പെടേണ്ടതില്ലെന്ന നിലപാടിലാണ് ഭക്ഷ്യവകുപ്പ്. ഞായറാഴ്ച കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച ഉത്തരവിറക്കി. സര്‍ക്കാര്‍ ഉത്തരവിന് വിലകല്‍പിക്കേണ്ടെന്ന നിലപാടിലാണ് ഇരുസംഘടനകളും.
പണിമുടക്കില്‍ പങ്കുചേരുമെന്ന് റേഷന്‍ വ്യാപാരികള്‍ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പണിമുടക്ക് ദിവസങ്ങളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സഹായമാണ് സര്‍ക്കാറില്‍നിന്ന് ഉണ്ടാകേണ്ടതെന്ന് സംയുക്ത റേഷന്‍ സംഘടന നേതാക്കളായ ജോണി നെല്ലൂര്‍, കാടാമ്ബുഴ മൂസ, ടി. മുഹമ്മദാലി, അജിത്കമാര്‍, ഇ. അബൂബക്കര്‍ ഹാജി, ശിവദാസന്‍ വേലിക്കാട്, സി. മോഹനന്‍പിള്ള എന്നിവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























