ഉത്സവത്തിനിടെ ഇടഞ്ഞ ആനയെ മയക്കുവെടിവെച്ച് തളച്ചു

എറണാകുളത്തു ഉത്സവത്തിനിടെ ഇടഞ്ഞ ആനയെ മയക്കുവെടിവെച്ച് തളച്ചു. ചേരനെല്ലൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. മാറാടി അയ്യപ്പനെന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന ക്ഷേത്രത്തിനുളളില്‍ കോളിളക്കം സൃഷ്ടിക്കുകയും ആളുകളെ ഓടിക്കുകയും ചെയ്തു.
ക്ഷേത്ര മതില്‍കെട്ടിനുളളിലായിരുന്ന ആനക്ക് പുറത്തുകടക്കാന്‍ പറ്റിയിരുന്നില്ല. പിന്നീട് ആനയെ മയക്കുവെടിവെച്ച് തളക്കാന്‍ തീരുമാനിച്ചു. കൊടുങ്ങല്ലൂരില്‍ നിന്നുളള സംഘം എത്തിയാണ് ആനയെ മയക്കുവെടിവെച്ച് വീഴ്ത്തിയത്.
https://www.facebook.com/Malayalivartha


























