നാട്ടുകാര്‍ പകച്ചുപോയി... ഇടുക്കിയില്‍ വെടിവയ്പ്പ് തുടര്‍ക്കഥയാകുന്നു; തട്ടുകടയില്‍ നാട്ടുകാരുടെ നേരെ യുവാവ് വെടിവച്ചു പാഞ്ഞടുത്തു; ഒരു മരണം, 3 പേര്‍ക്ക് ഗുരുതര പരുക്ക്; കീരിത്തോട് സ്വദേശി സനലാണ് വെടിവെയ്പ്പില്‍ മരിച്ചത്; വെടിവച്ചത് ഫിലിപ് മാര്‍ട്ടിന്‍

നോര്‍ത്ത് ഇന്ത്യയിലെ പോലെ ഇടുക്കിയിലും വീണ്ടും വെടിവെയ്പ്പ് നടന്നിരിക്കുകയാണ്. ഇടുക്കി മൂലമറ്റത്തെ തട്ടുകടയിലുണ്ടായ വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചു. കീരിത്തോട് സ്വദേശി സനല്‍ ബാബുവാണ് (34) വെടിവെയ്പ്പില്‍ മരിച്ചത്. ഫിലിപ്പ് മാര്‍ട്ടിനാണ് വെടിവെച്ചത്. വെടിവെയ്പ്പില്‍ 3 കൂടി ഗുരുതര പരുക്കേറ്റിട്ടുണ്ട്. പ്രതിയായ മാര്‍ട്ടിനെ പൊലീസ് പിടിക്കൂടിയിട്ടുണ്ട്. ബസ് ജീവനക്കാരനാണ് കൊലപ്പെട്ട സനല്‍.
ഇടുക്കി മൂലമറ്റത്ത് നാട്ടുകാരുടെ നേരെയാണ് യുവാവിന്റെ വെടിവയ്പ് നടന്നത്. ഒരാള്‍ മരിച്ചു. മൂന്നുപേരുടെ നില ഗുരുതരം. ബസ് കണ്ടക്ടര്‍ കീരിത്തോട് സ്വദേശിയാണ് സനല്‍ സാബു. സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയും മറ്റു രണ്ടു പേരെയും ഗുരുതര പരുക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതി മൂലമറ്റം സ്വദേശി മാവേലി പുത്തന്‍പുരയ്ക്കല്‍ ഫിലിപ്പ് മാര്‍ട്ടിന്‍ (കുട്ടു 26) പിന്നീട് പിടിയിലായി. ഇന്നലെ രാത്രി 9.40നു മൂലമറ്റം ഹൈസ്‌കൂളിന് മുന്നിലാണു സംഭവം. വിദേശത്തായിരുന്ന കുട്ടു ഈയിടെയാണ് നാട്ടില്‍ എത്തിയത്.
ഇന്നലെ രാത്രി മൂലമറ്റത്തെ തട്ടുകടയില്‍ കുട്ടു ഭക്ഷണത്തിന്റെ പേരില്‍ ബഹളമുണ്ടാക്കി. നാട്ടുകാര്‍ ഇടപെട്ട് ഇയാളെ വാഹനത്തില്‍ കയറ്റിവിടാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തില്‍ നിന്നു തോക്കെടുത്ത് അഞ്ചു തവണ വെടിയുതിര്‍ത്തു. ഇതിനിടെ സ്‌കൂട്ടറില്‍ എത്തിയ സനലിന്റെ കഴുത്തിലാണു വെടിയേറ്റത്. പിന്നീട് വാഹനത്തില്‍ കടക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
അടുത്തിടെയാണ് ഇടുക്കിയിലെ സേനാപതിയില്‍ മറ്റൊരു വെടിവയ്പ്പുണ്ടായത്. സേനാപതിയില്‍ ജ്യേഷ്ഠനെ വെടിവച്ച സംഭവത്തില്‍ യുവാവ് പിടിയിലായിരുന്നു. മാവറസിറ്റി സ്വദേശി സാന്റോയാണ് പിടിയിലായത്. തൃശ്ശൂരില്‍ നിന്നാണ് ഇയാളെ ഉടുമ്പഞ്ചോല പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജ്യേഷ്ഠന്‍ സിബിയെ എയര്‍ഗണ്‍ ഉപയോഗിച്ചാണ് ഇയാള്‍ വെടിവച്ചത്. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം വെടിവയ്പ്പില്‍ കലാശിക്കുകയായിരുന്നു. വെടിയേറ്റയ സിബിയെ നാട്ടുകാര്‍ അടിമാലിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായ ഇദ്ദേഹം അപകടനില തരണം ചെയ്തിരുന്നു.
സുഹൃത്തിനെ ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചത്. തര്‍ക്കം രൂക്ഷമായതോടെയാണ് ജേഷ്ഠ സഹോദരനായ മാങ്കുളം കുരിശുപാറ സ്വദേശി സിബി ജോര്‍ജിന് നേരെ അനിയന്‍ സാന്റോ വെടിവെച്ചത്. സഹോദരങ്ങളായ സിബിയും സാന്റോയും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് സാന്റോ സിബിക്ക് നേരെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെയ്ക്കുകയുമായിരുന്നു. സിബിയുടെ കഴുത്തിന് നേരെ മൂന്ന് തവണയാണ് സാന്റോ വെടിവെച്ചത്. തുടര്‍ന്ന് അവശനിലയിലായ സിബിയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
കഴുത്തിനേറ്റ വെടുവെയ്പ്പില്‍ അന്നനാളം വഴി ശ്വാസകോശത്തിലേക്ക് എത്തിയ പെല്ലറ്റ് അഞ്ചു മണിക്കൂര്‍ നീണ്ടുനിന്ന ശാസ്ത്രക്രിയയിലൂടെയാണ് പുറത്ത് എടുത്തത്. സിബി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
രണ്ട് മാസത്തിനുള്ളില്‍ എയര്‍ ഗണ്‍ ഉപയോഗിച്ചുള്ള മൂന്നാമത്തെ വെടി വയ്പ്പാണ് ഇടുക്കിയില്‍ നടന്നതെന്നും പൊലീസ് പറയുന്നു. ബി എല്‍ റാമില്‍ വഴിതര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ മാസവും സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തോക്കുകള്‍ യഥേഷ്ടം ഇവര്‍ക്കെങ്ങനെ ലഭിക്കുന്നു എന്നത് പോലീസിനേയും അമ്പരപ്പിക്കുന്നു.
"
https://www.facebook.com/Malayalivartha