ഉത്സവ എഴുന്നെള്ളിപ്പിനായി ഇടയക്കുന്നം പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തിച്ച കൊമ്പന്‍ ഇടഞ്ഞതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായത് മൂന്നു മണിക്കൂറോളം..... ക്ഷേത്രമതിലും കുടിവെള്ള ടാങ്കും താല്‍ക്കാലിക പന്തലും, കസേരകളും തകര്‍ത്തു, ശ്രദ്ധ തിരിക്കാന്‍ പാപ്പാന്‍ തേങ്ങകള്‍ എറിഞ്ഞു കൊടുത്തെങ്കിലും ആന കൂടുതല്‍ പ്രകോപിതനായി, തലങ്ങുംവിലങ്ങും ഓടി ഉത്സവ പന്തല്‍ കുത്തിമറിച്ചു, ഒടുവില്‍ തളച്ചത് മയക്കുവെടി വച്ച്.....

ഇടയക്കുന്നം പാര്‍ഥസാരഥി ക്ഷേത്രത്തിലെ ഉത്സവ എഴുന്നെള്ളിപ്പിന് എത്തിച്ച 'മാറാടി അയ്യപ്പന്‍' എന്ന ആന ഇടഞ്ഞത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ശദ്ധ തിരിക്കാന്‍ പാപ്പാന്‍ തേങ്ങകള്‍ എറിഞ്ഞു കൊടുത്തെങ്കിലും ആന കൂടുതല്‍ പ്രകോപിതനായി.
തലങ്ങും വിലങ്ങും ഓടിയ ആന ഉത്സവപ്പന്തല്‍ കുത്തിമറിച്ചു. ഇതിനകത്തെ കസേരകളും സൗണ്ട് സിസ്റ്റവും നശിപ്പിച്ചു. ഇടയ്ക്കു ശാന്തനായതോടെ പാപ്പാന്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടെ ക്ഷേത്ര മതിലിന്റെ ഒരു ഭാഗവും വെള്ളം സംഭരിച്ചിരുന്ന ടാങ്കും ആന തകര്‍ത്തു. സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സും പൊലീസും വെള്ളം ചീറ്റിച്ച് ആനയെ ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം തീരുമാനം മാറ്റുകയായിരുന്നു.
പഞ്ചായത്ത് അധികൃതരുടെയും പൊലീസിന്റെയും അഭ്യര്‍ത്ഥന പ്രകാരം പറവൂരില്‍ നിന്നെത്തിയ ഡോ. ഗിരീഷാണു മയക്കുവെടി വച്ചത്. തുടര്‍ന്ന് ആനയെ ക്ഷേത്രവളപ്പിലെ മരത്തില്‍ തളച്ചു.
ഉത്സവം ആരംഭിച്ചതു മുതല്‍ ഇവിടെയുള്ള ആനയ്ക്കു മദപ്പാടിന്റെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും ഡോക്ടര്‍ പരിശോധിച്ചു കുഴപ്പങ്ങളില്ലെന്നു വ്യക്തമാക്കിയതാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ആരെങ്കിലും ആനയെ ഉപദ്രവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കും. കടുത്ത ചൂടിനെ തുടര്‍ന്നു ആന ഇടഞ്ഞതാണോ എന്നും സംശയമുണ്ട്. ഇന്നലെ വൈകിട്ട് 3.40 നാണ് ആന ഇടഞ്ഞത്. ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ ഉണ്ടായിരുന്ന എല്ലാവരെയും ഉടനേ പുറത്തിറക്കിയതിനാല്‍ അപകടങ്ങള്‍ ഒഴിവായി.
"
https://www.facebook.com/Malayalivartha