മൂന്ന് മണിക്കൂറോളം പേടിപ്പിച്ചു... ചേരാനല്ലൂരില്‍ ഇടഞ്ഞ മാറാടി അയ്യപ്പന്‍ നാട്ടുകാരെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചു; ക്ഷേത്രമതിലും കുടിവെള്ള ടാങ്കും താല്‍ക്കാലിക പന്തലും തകര്‍ത്തു; ഒടുവില്‍ മയക്കുവെടി വച്ച് തളച്ചു; പാര്‍ഥസാരഥി ക്ഷേത്രത്തിലെ ഉത്സവ എഴുന്നെള്ളിപ്പിന് എത്തിച്ച ആന മൂന്ന് മറിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചു

ഇത് ഉത്സവ സീസനാണ്. ചൂട് കാലം കൂടിയായതോടെ ആനകളുടെ മദമിളക് വീണ്ടും പരിഭ്രാന്തി സൃഷിക്കുന്നു. ചേരാനല്ലൂര്‍ ഇടയക്കുന്നം പാര്‍ഥസാരഥി ക്ഷേത്രത്തിലെ ഉത്സവ എഴുന്നെള്ളിപ്പിന് എത്തിച്ച മാറാടി അയ്യപ്പന്‍ എന്ന ആന നാട്ടുകാരെ ഇന്നലെ മണിക്കൂറുകളോളമാണ് പരിഭ്രാന്തരാക്കിയത്.
ക്ഷേത്ര വളപ്പിന്റെ മതിലും, താല്‍ക്കാലിക പന്തലും, കുടിവെള്ള ടാങ്കും, കസേരകളും ആന തകര്‍ത്തു. മൂന്ന് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ മയക്കുവെടി വച്ചാണ് ആനയെ തളച്ചത്. ഉത്സവം കാണാനെത്തിയ പലരും പകച്ചുപോയി. ഇതിനിടെ ആനയെ ശാന്തനാക്കാനുള്ള ശ്രമങ്ങളും ഫലിച്ചില്ല.
ഇന്നലെ വൈകിട്ട് 3.40 നാണ് ആന ഇടഞ്ഞത്. ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ ഉണ്ടായിരുന്ന എല്ലാവരെയും ഉടനേ പുറത്തിറക്കിയതിനാല്‍ അപകടങ്ങള്‍ ഒഴിവായി. ശ്രദ്ധതിരിക്കാന്‍ പാപ്പാന്‍ തേങ്ങകള്‍ എറിഞ്ഞു കൊടുത്തെങ്കിലും ആന കൂടുതല്‍ പ്രകോപിതനായി. തലങ്ങും വിലങ്ങും ഓടിയ ആന ഉത്സവപ്പന്തല്‍ കുത്തിമറിച്ചു. ക്ഷേത്ര വളപ്പിന്റെ മതിലും, താല്‍ക്കാലിക പന്തലും, കുടിവെള്ള ടാങ്കും, കസേരകളും ആന തകര്‍ത്തു. മൂന്ന് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ മയക്കുവെടി വച്ചാണ് ആനയെ തളച്ചത്.
ഇന്നലെ വൈകുന്നരമാണ് ആന ഇടഞ്ഞ് ഭീതി പരത്തിയത്. ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ ഉണ്ടായിരുന്ന എല്ലാവരെയും ഉടനേ പുറത്തിറക്കിയതിനാല്‍ അപകടങ്ങള്‍ ഒഴിവായി. ശ്രദ്ധതിരിക്കാന്‍ പാപ്പാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ആന കൂടുതല്‍ പ്രകോപിതനായി. തലങ്ങും വിലങ്ങും ആന ഓടി. ഇതിനകത്തെ കസേരകളും സൗണ്ട് സിസ്റ്റവും നശിപ്പിച്ചു.
ഇടയ്ക്കു ശാന്തനായതോടെ പാപ്പാന്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ക്ഷേത്ര മതിലിന്റെ ഒരു ഭാഗവും വെള്ളം സംഭരിച്ചിരുന്ന ടാങ്കും ആന തകര്‍ത്തു. സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സും പൊലീസും വെള്ളം ചീറ്റിച്ച് ആനയെ ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും ഡോക്ടറുടെ നിര്‍ദേശപ്രകാരം തീരുമാനം മാറ്റി. പഞ്ചായത്ത് അധികൃതരുടെയും പൊലീസിന്റെയും അഭ്യര്‍ത്ഥന പ്രകാരം പറവൂരില്‍ നിന്നെത്തിയ ഡോ. ഗിരീഷാണു മയക്കുവെടി വച്ചത്. തുടര്‍ന്ന് ആനയെ ക്ഷേത്രവളപ്പിലെ മരത്തില്‍ തളച്ചു.
ഉത്സവം ആരംഭിച്ചതു മുതല്‍ ഇവിടെയുള്ള ആനയ്ക്കു മദപ്പാടിന്റെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും ഡോക്ടര്‍ പരിശോധിച്ചു കുഴപ്പങ്ങളില്ലെന്നു വ്യക്തമാക്കിയതാണെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേഷ് പറഞ്ഞു. ആരെങ്കിലും ആനയെ ഉപദ്രവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കും. കടുത്ത ചൂടിനെ തുടര്‍ന്നു ആന ഇടഞ്ഞതാണോ എന്നും സംശയമുണ്ട്.
അടുത്തിടെ എലവഞ്ചേരി വട്ടെക്കാട് കൊല്ലംപൊറ്റയില്‍ ആനയിടഞ്ഞിരുന്നു. പല്ലശ്ശനയിലെ ക്ഷേത്രദര്‍ശനത്തിനെത്തിച്ച തൃശൂര്‍ പുതൃക്കോവിലില്‍ പാര്‍ഥസാരഥി എന്ന ആന തിരിച്ചു കൊല്ലങ്കോട് ഭാഗത്തേക്കു മടങ്ങുന്നതിനിടെയാണ് ഇടഞ്ഞത്. ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ക്കു പരുക്കേറ്റു. ഒന്നാം പാപ്പാന്‍ എരിമയൂര്‍ കുനിശ്ശേരി നമ്പൂതിരിക്കാട്ടില്‍ പി.മണി, എറണാകുളം മരട് സ്വദേശി മനോജ് അയ്യപ്പന്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി ചികിത്സ നല്‍കി.
കൊല്ലങ്കോട് ആനമാറി ചേനപ്പന്‍ തോട്ടത്തില്‍ തളയ്ക്കുന്ന ആനയെപല്ലശ്ശന ക്ഷേത്ര ദര്‍ശനത്തിനു കൊണ്ടുപോയി മടങ്ങുന്നതിനിടെ കണ്ണനൂര്‍കടവിലെ ബദല്‍പാത കടന്നു റോഡിലേക്ക് എത്തിയപ്പോള്‍ ഒന്നാം പാപ്പാന്‍ എരിമയൂര്‍ മണിയെ തട്ടിയശേഷം ആന വട്ടെക്കാട് കൊല്ലംപൊറ്റ റോഡിലൂടെ ഒന്നര കിലോമീറ്ററോളം ഓടി.
പാടത്തേക്കിറങ്ങിയ ആനയെ നിയന്ത്രിക്കാന്‍ ശ്രമിച്ച പാപ്പാന്‍മാര്‍ക്കു നേരെ തിരിഞ്ഞതോടെ നാട്ടുകാരും ഭീതിയിലായി. ആനയിടഞ്ഞതായി വിവരമറിഞ്ഞ് ആനയെ മെരുക്കാന്‍ പരിശീലനം നേടിയ എലിഫന്റ് സ്‌ക്വാഡ് അംഗങ്ങള്‍ തൃശൂരില്‍നിന്ന് എത്തി. ഏറെ സമയത്തെ ശ്രമത്തിനൊടുവില്‍ പാടത്തു വച്ചു സ്‌ക്വാഡ് അംഗങ്ങള്‍ ആനയെ തളച്ചിരുന്നു.
"
https://www.facebook.com/Malayalivartha