രണ്ടുദിവസത്തെ പൊതുപണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍... ട്രെയിനുകള്‍ ഓടും, പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇക്കുറി ശമ്പളം നഷ്ടമാകാന്‍ സാദ്ധ്യതയേറെ...... കേരളത്തില്‍ ഹര്‍ത്താല്‍ പ്രതീതിയായിരിക്കും

രണ്ടുദിവസത്തെ പൊതുപണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍... ട്രെയിനുകള്‍ ഓടും, പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇക്കുറി ശമ്പളം നഷ്ടമാകാന്‍ സാദ്ധ്യതയേറെ...... പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിനെതിരെയും മറ്റ് ആവശ്യങ്ങള്‍ ഉന്നയിച്ചും ബി.എം.എസ് ഒഴികെയുള്ള പത്തോളം കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പണിമുടക്കുന്നു.
നാലു ദിവസം തുടര്‍ച്ചയായി ബാങ്കിടപാടുകള്‍ തടസ്സപ്പെടുമെന്നതിനാല്‍ എ.ടി.എമ്മുകളിലെ പണലഭ്യതയെ ബാധിക്കും. എന്നാല്‍, ഓണ്‍ലൈന്‍ ബാങ്കിംഗ് തടസ്സപ്പെടില്ലെന്ന് ബാങ്കിംഗ് രംഗത്തുള്ളവര്‍ അറിയിച്ചു.
അതേസമയം പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇക്കുറി ശമ്പളം നഷ്ടമാകാന്‍ സാദ്ധ്യത. 2019 ജനുവരി 8,9 തീയതികളില്‍ നടത്തിയ പൊതുപണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളത്തോടെ ലീവ് അനുവദിച്ചെങ്കിലും ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയതിനാല്‍ ശമ്പളം തിരിച്ചുപിടിക്കേണ്ടി വന്നു. സമാനമായ സാഹചര്യമായിരിക്കും ഇക്കുറിയും. കൂട്ടത്തോടെയുള്ള ലീവ് അനുവദിച്ചാലും ശമ്പളം നല്‍കാന്‍ നിയമതടസ്സമുണ്ട്.
എന്നാല്‍ കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി പോലുള്ള സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അനുബന്ധസ്ഥാപനങ്ങളിലും ഈ തടസ്സമില്ല.
ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകള്‍, ലൈഫ് ഇന്‍ഷ്വറന്‍സ് രംഗത്തെ സംഘടനകള്‍, കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടനകള്‍, തുറമുഖ തൊഴിലാളി സംഘടനകള്‍, ബി.എസ്.എന്‍.എല്ലിലെ തൊഴിലാളി സംഘടനകള്‍, അദ്ധ്യാപക സംഘടനകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍, റെയില്‍വേ തൊഴിലാളികളുടെ സംഘടനകള്‍ എന്നിവയൊക്കെ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
പണിമുടക്ക് ഏറ്റവും കൂടുതല്‍ ബാധിക്കുക ബാങ്കിംഗ് മേഖലയെ ആകുമെന്നാണ് കരുതുന്നത്. സാമ്പത്തിക വര്‍ഷത്തെ അവസാന ദിവസങ്ങളായതിനാല്‍ ഒട്ടേറെ ബാങ്കിംഗ് ഇടപാടുകള്‍ നടക്കുന്ന സമയമാണ്.
വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ പണിമുടക്കുന്നതിനാല്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കാനാണ് സാദ്ധ്യത. ഹോട്ടലുകള്‍, വ്യാപാരികള്‍, സംരംഭകര്‍ എന്നിവരെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കണമെന്ന് ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സംഘടനകള്‍ പണിമുടക്കുന്ന സംഘടനകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പെട്രോള്‍പമ്പുകള്‍ തുറക്കുമെന്ന് ഉറപ്പില്ല. സമാന്തര സര്‍വീസുകളും ഉണ്ടാവില്ല. ഓട്ടോ-ടാക്‌സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും.
29ന് വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. . പത്രം, പാല്‍, എയര്‍പോര്‍ട്ട്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ തുടങ്ങി അവശ്യ സര്‍വീസുകള്‍ പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha