വരുന്നത് അച്ഛാ ദിന്‍... കോവിഡ് മാറിയതിനാല്‍ പുറകേ ഇരുട്ടടികളും; ഇന്ധനവില വീണ്ടും കൂട്ടി; ആറ് ദിവസത്തിനിടെ പെട്രോളിന് വര്‍ദ്ധിച്ചത് നാല് രൂപയിലധികം; രോഗികള്‍ക്ക് ഇരട്ടിഭാരം നല്‍കി 800 മരുന്നുകള്‍ക്ക് വില വര്‍ധന; പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് വാക്കുകള്‍ക്ക് കാതോര്‍ത്ത് രാജ്യം

വരുന്നത് കഷ്ടപ്പാടിന്റേയും ദുരിതങ്ങളുടേയും നാളുകളാണെന്ന് ഏതാണ്ട് ഉറപ്പിച്ച് കഴിഞ്ഞു. വിലക്കയറ്റവും രണ്ടു ദിവസത്തെ പണിമുടക്കുമെല്ലാം കൂടി ബാധിക്കുന്നത് സാധാരണക്കാരനെയാണ്. രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസലിന് 58 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇന്ധന വില കൂടുന്നത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 108 രൂപ 21 പൈസയും, ഡീസലിന് 95 രൂപ 38 പൈസയുമാണ് ഇന്നത്തെ വില. ആറ് ദിവസത്തിനിടെ പെട്രോള്‍ ലിറ്ററിന് നാല് രൂപയിലധികവും ഡീസലിന് മൂന്ന് രൂപ തൊണ്ണൂറ്റിയാറ് പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.
ഇന്നലെ ഡീസല്‍ ലിറ്ററിന് 81 പൈസയും പെട്രോളിന് 84 പൈസയും കൂട്ടിയിരുന്നു. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വര്‍ദ്ധന പുനരാരംഭിച്ചത്. വരും ദിവസങ്ങളിലും വില വര്‍ദ്ധിക്കുമെന്നാണ് സൂചന.
കൊവിഡ് കെടുതികള്‍ അതിജീവിക്കാന്‍ ശ്രമിക്കുന്ന സാധാരണക്കാരനെ ബുദ്ധിമുട്ടിച്ച് ഇന്ധനവില വര്‍ദ്ധനയ്ക്ക് പിന്നാലെ മറ്റൊരു മാരക പ്രഹരമായി എണ്ണൂറോളം ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും വില കൂട്ടി. ഏപ്രില്‍ ഒന്നുമുതല്‍ പത്ത് ശതമാനമാണ് വര്‍ദ്ധിക്കുന്നത്.
കൊവിഡിനെ പ്രതിരോധിക്കാന്‍ സഹായിച്ച, പനിക്കുള്ള പാരസെറ്റമോളിനും ബാക്ടീരിയ ബാധയ്ക്കുള്ള അസിത്രോമൈസിനും വേദനസംഹാരികള്‍ക്കും വരെ വിലകൂടും. അണുബാധ, ഹൃദ്‌രോഗം, രക്തസമ്മര്‍ദ്ദം, ചര്‍മ്മരോഗങ്ങള്‍, വിളര്‍ച്ച തുടങ്ങിയവയുടെ മരുന്നുകള്‍ക്കും കഫക്കെട്ടിന് അടക്കം ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ക്കും ചൊറി, ചിരങ്ങ് തുടങ്ങിയവയ്ക്കുള്ള ആന്റിഫംഗല്‍ മരുന്നുകള്‍ക്കും വാക്‌സിനുകള്‍ക്കും ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കും ഗര്‍ഭനിരോധന ഉറകള്‍ക്കും വില കൂടും.
മരുന്നുകളുടെ വില നിശ്ചയിക്കുന്ന ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിട്ടി 2021വര്‍ഷത്തെ മൊത്ത വിലസൂചിക 10.7 ശതമാനം വര്‍ദ്ധിപ്പിച്ചതാണ് വില കൂടാന്‍ കാരണം. മുഖ്യസാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് മൊത്ത വിലസൂചിക 10.76ശതമാനം വര്‍ദ്ധിപ്പിച്ചത്.
റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് കയറ്റുമതി തടസപ്പെട്ടത് ഇന്ത്യയിലെ ഫാര്‍മ കമ്പനികളെ ബാധിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നും മറ്റുമുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി കുറഞ്ഞതും ഇന്ത്യയിലെ മരുന്ന് വ്യവസായത്തെ പിന്നോട്ടടിച്ചു. വില കൂടാന്‍ ഇവ കാരണമായോ എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് ഇന്നാണ്. രാവിലെ പതിനൊന്ന് മണിക്ക് മന്‍ കി ബാത്തിലൂടെ മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. പരിപാടിയുടെ എണ്‍പത്തിയേഴാമത് എപ്പിസോഡാണ് ഇന്നത്തേത്.
നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അടുത്തിടെ തിരഞ്ഞെടുപ്പ് നടന്നത്. പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ബി ജെ പിക്കായിരുന്നു വിജയം.
2014 ഒക്ടോബര്‍ മൂന്നിനാണ് മന്‍ കി ബാത്തിന്റെ ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്. എന്തായാലും വിലകൂടലിനും സമരത്തിനും ഇടയ്ക്കുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ രാജ്യം പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
" a
https://www.facebook.com/Malayalivartha