കെ-റെയില്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ രേഖാമൂലമുള്ള അനുമതി ലഭിച്ച ശേഷം മാത്രം മുന്നോട്ടു പോകണമെന്ന് സി പി എം കേന്ദ്ര നേതൃത്വം; അത് സാധ്യമല്ലെന്ന് കേരള നേതൃത്വം

കെ-റെയില്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ രേഖാമൂലമുള്ള അനുമതി ലഭിച്ച ശേഷം മാത്രം മുന്നോട്ടു പോകണമെന്ന് സി പി എം കേന്ദ്ര നേതൃത്വം. എന്നാല്‍ അത് സാധ്യമല്ലെന്ന് കേരള നേതൃത്വം.
കെആ റയില്‍ വിവാദത്തില്‍ സമ്പൂര്‍ണ്ണ ആശയക്കുഴപ്പമാണ് ഡല്‍ഹിയില്‍ നിന്നും വരുന്നത് ബംഗാളിലെ സി പി എം നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഉപദേശിക്കുക വരെ ചെയ്‌തെന്നാണ് ലഭിക്കുന്ന സൂചനകള്‍. ബംഗാളില്‍ ഭരണം നഷ്ടപ്പെട്ടതിന്റെ ചരിത്രമാണ് അവര്‍ പറഞ്ഞു കൊടുത്തത്.
ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ടു പോയാല്‍ അവര്‍ ചതിക്കും.കിറ്റ് നല്‍കി അധികാരലേറിയ സര്‍ക്കാര്‍ കിടപ്പാടം കൊണ്ടുപോയി എന്ന ആക്ഷേപം കേള്‍ക്കേണ്ടി വരും. ഇത് ഒഴിവാക്കുന്നതായിരിക്കും നല്ലത്.
എന്നാല്‍ കേരളത്തിലെ സി പി എം നേതൃത്വം തികച്ചും നിഷേധാത്മക സമീപനം തന്നെയാണ് പിന്തുടരുന്നത്. ഒരു കാരണവശാലും പദ്ധതി ഉപേക്ഷിക്കില്ലെന്നും കേന്ദ്രത്തിന്റെ അനുമതി കിട്ടിയില്ലെങ്കിലും നടപ്പാക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.അങ്ങനെ സംഭവിച്ചാല്‍ ശ്രീലങ്കയുടെ അവസ്ഥയില്‍ കേരളം എത്തുമെന്നും നേതാക്കള്‍ പറഞ്ഞു. പരിണിതപ്രജ്ഞരായ നേതാക്കളുടെ വാക്കുകള്‍ കേള്‍ക്കാന്‍ കേരളം ഇതുവരെയും തയ്യാറല്ല.
കേന്ദ്ര അനുമതി ലഭിക്കാതെ കെ-റെയിലില്‍ ജനരോക്ഷം വരുത്തുന്ന നടപടികളിലേയ്ക്ക് കടക്കരുതെന്നും നേതൃത്വം സംസ്ഥാന ഘടകത്തോട് നിര്‍ദേശിച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുമെന്നും സിപിഎം വ്യക്തമാക്കി.
കേന്ദ്ര റെയില്‍വേ മന്ത്രിയും വിദേശകാര്യ മന്ത്രി വി മുരളീധരനും പദ്ധതിക്കെതിരായി സഭയില്‍ സംസാരിച്ചിരുന്നു. ഇത് പ്രധാനമന്ത്രിയുടെ അറിവോടെയാണെന്നും കേന്ദ്രനേതൃത്വത്തിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടി.
ഒരു കേന്ദ്ര മന്ത്രി വെറുതെ എന്തെങ്കിലും പറയുമെന്ന് കരുതാനാവില്ലെന്നും കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ അറിയിച്ചു.
കെ റെയില്‍ പദ്ധതിക്ക് പ്രധാനമന്ത്രി അടക്കം കേന്ദ്രസര്‍ക്കാര്‍ അനുകൂലമാണെന്ന് കേരള സര്‍ക്കാര്‍ വാദം തള്ളി കേന്ദ്ര റെയില്‍വേ മന്ത്രി രംഗത്തുവന്നു. ലോക്സഭയില്‍ നല്‍കിയ മറുപടിയിലാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. പദ്ധതി സംബന്ധിച്ച കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഡിപിആര്‍ അപൂര്‍ണമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തികസാങ്കേതിക വശങ്ങള്‍ വിശദമായി പരിശോധിക്കണം. സ്വകാര്യപൊതു ഭൂമി എത്രമാത്രം ഏറ്റെടുക്കണമെന്നതില്‍ അവ്യക്തതയുണ്ട്. ഇത്രയും വലിയ ചെലവുള്ള പദ്ധതി ആയതിനാല്‍ കേന്ദ്ര ക്യാബിനറ്റ് കമ്മിറ്റിയുടെ അനുമതി വേണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ കേരളം തിടുക്കം കാണിക്കരുതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം രാജ്യസഭയിലും പറഞ്ഞിരുന്നു. കെ റെയില്‍ പദ്ധതി സൂക്ഷിച്ച് മുന്നോട്ട് പോകേണ്ട വിഷയമാണ്, വളരെ ചിന്തിച്ച് മാത്രം തീരുമാനമെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതി വളരെ സങ്കീര്‍ണമാണ്. പദ്ധതിച്ചെലവ് 63,000 കോടി രൂപയെന്ന സംസ്ഥാന സര്‍ക്കാരിന്റെ കണക്ക് ശരിയല്ല. റെയില്‍ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍ പ്രകാരം ചെലവ് ഒരു ലക്ഷം കോടിക്കു മുകളില്‍ പോകും.സില്‍വര്‍ലൈന് ഒട്ടേറെ സാങ്കേതികപ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളുമുണ്ട്. കേരളത്തിന്റെ നന്മ മുന്‍നിര്‍ത്തിയുള്ള നല്ല തീരുമാനമുണ്ടാകുമെന്നും അശ്വനി വൈഷ്ണവ് രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കെ റെയിലിന് അനുഭാവപൂര്‍ണമായ സമീപനമാണ് മോദിയില്‍ നിന്നുണ്ടായതെന്നും പദ്ധതിക്ക് അനുമതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞിരുന്നു. എന്നാല്‍, ഇതിനു ഘടകവിരുദ്ധമായ സമീപനമാണ് കേന്ദ്ര റെയില്‍വേ മന്ത്രിയില്‍ നിന്നുണ്ടായത്.
https://www.facebook.com/Malayalivartha