മൂലമറ്റത്ത് തട്ടുകടയിലുണ്ടായ വെടിവയ്പ്പില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഒരാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.... വെടിയേറ്റ് പ്രദീപ് ഉള്‍പ്പടെ മൂന്ന് പേര്‍ തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയില്‍...

മൂലമറ്റത്ത് തട്ടുകടയിലുണ്ടായ വെടിവയ്പ്പില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഒരാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മൂലമറ്റം സ്വദേശി പ്രദീപിന്റെ ആരോഗ്യനിലയിലാണ് ആശങ്ക. വെടിയേറ്റ് പ്രദീപ് ഉള്‍പ്പടെ മൂന്ന് പേര്‍ തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രിയിലുണ്ടായ സംഭവത്തില്‍ ബസ് ജീവനക്കാരനായ മൂലമറ്റം കീരിത്തോട് സ്വദേശി സനല്‍ ബാബു മരിച്ചിരുന്നു. തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ മൂലമറ്റം സ്വദേശിയായ മാവേലി പുത്തന്‍പുരയ്ക്കല്‍ ഫിലിപ്പ് മാര്‍ട്ടിന്‍ പോലീസ് കസ്റ്റഡിയിലാണ്.
ഫിലിപ്പ് മൂലമറ്റത്തെ തട്ടുകടയില്‍ ഭക്ഷണത്തിന്റെ പേരില്‍ ബഹളമുണ്ടാക്കി. നാട്ടുകാര്‍ ഇടപെട്ട് ഇയാളെ വാഹനത്തില്‍ കയറ്റി വിട്ടു. എന്നാല്‍ പ്രകോപിതനായ ഇയാള്‍ വീട്ടില്‍ പോയി തോക്കുമായി മടങ്ങിയെത്തി വെടിയുതിര്‍ക്കുകയായിരുന്നു.
അതുവഴി സ്‌കൂട്ടറില്‍ എത്തിയ സനലിന്റെ കഴുത്തിലാണു വെടിയേറ്റത്. തുടര്‍ന്ന് വാഹനത്തില്‍ കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ മുട്ടത്ത് നിന്നും പോലീസിന്റെ പിടിയിലായി.
https://www.facebook.com/Malayalivartha