ചെന്നൈ വിമാനത്താവളത്തില്‍ രണ്ട് കിലോയിലധികം സ്വര്‍ണവുമായി രണ്ടു പേര്‍ പിടിയില്‍.... ദുബായില്‍ നിന്നുമെത്തിയ ആളില്‍ നിന്നുമാണ് ആദ്യം സ്വര്‍ണം കണ്ടെത്തിയത്

ചെന്നൈ വിമാനത്താവളത്തില്‍ രണ്ട് കിലോയിലധികം സ്വര്‍ണവുമായി രണ്ടു പേര്‍ പിടിയില്‍. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവര്‍ അറസ്റ്റിലായത്. സ്വര്‍ണത്തിന് 1.4 കോടി രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് പറഞ്ഞു.
ദുബായില്‍ നിന്നുമെത്തിയ ആളില്‍ നിന്നുമാണ് ആദ്യം സ്വര്‍ണം കണ്ടെത്തിയത്. അടിവസത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
രണ്ടാമതായി ഷാര്‍ജയില്‍ നിന്നുമെത്തിയ ആളില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. രണ്ട് സംഭവങ്ങളിലുമായി 2.36 കിലോ സ്വര്‍ണമാണ് കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തുവരുന്നു.
"
https://www.facebook.com/Malayalivartha