പ്ലസ് ടു വിദ്യാര്‍ഥികള്‍ 'കാര്‍ റേസിങ്' നടത്തിയ സംഭവത്തില്‍ നാലു പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ആര്‍.ടി.ഒ അധികൃതര്‍

പ്ലസ് ടു വിദ്യാര്‍ഥികള്‍ 'കാര്‍ റേസിങ്' നടത്തിയ സംഭവത്തില്‍ നാലു പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ആര്‍.ടി.ഒ അധികൃതര്‍. യാത്രയയപ്പ് ചടങ്ങിനിടെ കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചത്.
വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞ് അവരുടെ ലൈസന്‍സിന്റെ പകര്‍പ്പ് എടുത്തിട്ടുണ്ട്. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ . വണ്ടിയോടിച്ച രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കമ്പളക്കാട് പൊലീസ് കേസെടുത്തിരുന്നു.
അമിത വേഗതയില്‍ വാഹനമോടിക്കല്‍, അശ്രദ്ധമായി മനുഷ്യജീവന്‍ അപകടപ്പെടുത്തുന്ന രീതിയില്‍ വാഹനമോടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് കേസെടുത്തത്.
അതേസമയം കാറിലും ബൈക്കിലുമായി സ്‌കൂള്‍ ഗ്രൗണ്ടില്‍ പൊടിപാറ്റി നടത്തിയ അഭ്യാസ പ്രകടനങ്ങള്‍ വിദ്യാര്‍ഥികള്‍തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. കാറിന്റെ ഡോറിലിരുന്ന് യാത്രചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലുള്ളത്.
അധ്യാപകരുടെയും പൊലീസിന്റെയും മുന്നറിയിപ്പും എതിര്‍പ്പുകളുമൊന്നും ഗൗനിക്കാതെയായിരുന്നു അഭ്യാസങ്ങള്‍.
"
https://www.facebook.com/Malayalivartha