സര്‍ക്കാര്‍ ഓഫിസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കുന്ന അപേക്ഷ ഫോമുകളില്‍ ഇനി 'താഴ്മ' യ്ക്കു പകരം 'അഭ്യര്‍ത്ഥന'

സര്‍ക്കാര്‍ ഓഫിസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കുന്ന അപേക്ഷ ഫോമുകളില്‍ 'താഴ്മയായി അപേക്ഷിക്കുന്നു' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ നിര്‍ദേശം. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.
'താഴ്മയായി അപേക്ഷിക്കുന്നു' എന്നതിന് പകരം 'അപേക്ഷിക്കുന്നു' എന്നോ 'അഭ്യര്‍ഥിക്കുന്നു' എന്നോ ഉപയോഗിച്ചാല്‍ മതിയാകും.
മുമ്പ് വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി അപേക്ഷയെഴുതുമ്പോള്‍ 'താഴ്മയായി അപേക്ഷിക്കുന്നു' എന്ന് ചേര്‍ക്കുന്ന കീഴ്വഴക്കമുണ്ടായിരുന്നു. ഈ ശൈലിയാണ് പുതിയ ഉത്തരവോടെ മാറുന്നത്.
"
https://www.facebook.com/Malayalivartha