സംസ്ഥാനത്ത് നാല് ദിവസമായി സ്വകാര്യബസുടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു... തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം, നിരക്ക് വര്‍ദ്ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി

സംസ്ഥാനത്ത് നാല് ദിവസമായി സ്വകാര്യബസുടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി ആന്റണി രാജുവും ബസ് ഉടമകളുടെ സംഘടന ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ധാരണയായത്. സമരം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നിരക്ക് വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് ബസുടമ സംഘടനകള്‍ വ്യക്തമാക്കി. എന്നാല്‍, നിരക്ക് വര്‍ധന എന്ന് നിലവില്‍ വരും എന്നത് സംബന്ധിച്ച് വ്യക്തതയില്ല. നേരത്തെ സമരം അതിജീവന പോരാട്ടമാണെന്ന് ബസുടമകള്‍ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ നിരക്കും വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷ.
പ്രശ്‌നം പരിഹരിക്കുമെന്നും നടപടി ഉടനുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും വാഹന നികുതി ഒഴിവാക്കുന്നതുള്‍പ്പടെയുള്ള ആശങ്കകള്‍ മുഖ്യമന്ത്രിയെ അറിയിച്ചുവെന്നും സംഘടനാ ഭാരവാഹികള്‍.
അതേസമയം, നിരക്ക് വര്‍ധിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും ബസുടമകള്‍ സമരം ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഗതാഗത മന്ത്രി ആന്റണി രാജുവും പറഞ്ഞു. മാര്‍ച്ച് 30ന് എല്‍.ഡി.എഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വര്‍ധനവില്‍ തീരുമാനമെടുക്കാന്‍ സാധിക്കുവെന്നും ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha