അടുത്തത് കാവ്യയുടെ ഊഴം! നാളെ ദിലീപ് എത്തുന്നത് വലിച്ച് കുടയാൻ കാത്തിരിക്കുന്ന വമ്പൻമാരുടെ മുൻപിൽ! സജ്ജീകരണവുമായി ക്രൈംബ്രാഞ്ച് .. ചോദ്യാവലി തയ്യാർ

നാളെ വീണ്ടും ദിലീപ് ക്രൈംബ്രാഞ്ചിന് മുൻപിൽ ഹാജരാക്കുമ്പോൾ ഇത്തവണ കാത്തിരിക്കുന്നത് വമ്പൻ സജീകരണങ്ങളാണ്. വൻ ചോദ്യാവലികളുടെ മുൻപിൽ ദിലീപ് കുടുങ്ങുമെന്ന് ഉറപ്പാണ്. രണ്ടും കൽപ്പിച്ച് അന്വേഷണ സംഘവും തയ്യാറായിരിക്കുകയാണ്. ജാമ്യം ഉള്ളതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യമല്ലെങ്കിലും കടുത്ത രീതിയിൽ ചോദ്യംചെയ്യൽ നേരിടേണ്ടിവരും. അതായത് ഇത്തവണ കൂടുതൽ കടുപ്പിക്കുക തന്നെ ചെയ്യുമെന്നർത്ഥം. ഡിജിറ്റല്‍ തെളിവുകളുമായി ബന്ധപ്പെട്ടായിരിക്കും കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകുക. തിങ്കളാഴ്ച നടക്കാനിരിക്കുന്നത് കേസ് അന്വേഷണത്തിന്‍റെ രണ്ടാംഘട്ട ചോദ്യം ചെയ്യലാണ്. വധ ഗൂഢാലോചനാ കേസ് അന്വേഷണം ഒരു ഭാഗത്ത് പുരോഗമിക്കുന്നുണ്ട്. ഇതിനിടയിലാണ് നടിയെ ആക്രമിച്ചെന്ന ആദ്യ കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നത്. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് വിശദമായ ചോദ്യാവലി ക്രൈംബ്രാഞ്ച് തയ്യാറാക്കുന്നുണ്ട്.
സംവിധായകന്‍ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍ നടക്കുന്നത് . പൊലീസ് ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ കൂടി ചോദ്യം ചെയ്യലിനായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട് . എസ്.പി സോജന്‍റെയും ഡി.വൈ.എസ്.പി ബൈജു പൗലോസിന്‍റെയും നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. ദിലീപിന്‍റെ ഫോണില്‍ നിന്ന് ചില വിവരങ്ങള്‍ മായ്ച്ചതായും അത് ഫോറൻസിക് സംഘം കണ്ടെത്തിയതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന് പുറമേ കൂടുതല്‍ ആളുകളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കുവാൻ സാധ്യതയുണ്ട് . നടിയെ ആക്രമിച്ചെന്ന കേസില്‍ നാല് വർഷത്തിന് ശേഷമാണ് ദിലീപിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. കേസില്‍ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. ഏപ്രില്‍ 15 വരെയാണ് കോടതി തുടരന്വേഷണത്തിന് സമയം അനുവദിച്ചിരിക്കുന്നത്.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വരികയാണ് . കാവ്യയോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഉടൻ നോട്ടീസ് നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നാലെയായിരിക്കും കാവ്യ മാധവനെ ചോദ്യം ചെയ്യുക. കേസിൽ ബാലചന്ദ്രകുമാർ പറഞ്ഞ 'വിഐപി' ദിലീപിന്റെ അടുത്ത സുഹൃത്തായ ശരത് തന്നെയാണെന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രതി ദിലീപിന് എത്തിച്ചു നല്‍കിയത് ഒരു 'വിഐപി'യാണെന്നായിരുന്നു ബാലചന്ദ്രകുമാറിൻറെ മൊഴി.താൻ ദിലീപിന്‍റെ വീട്ടിലുള്ള സമയം ഇക്ക എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാൾ അവിടെ എത്തുകയും ദിലീപിന് ഒരു പെൻഡ്രൈവ് കൈമാറുകയും ചെയ്തെന്നായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. വിഐപി പരിവേഷം ഉള്ളയാളെ പോലെയാണ് ഇയാൾ പെരുമാറിയതെന്നും ഇയാൾ കൊണ്ടുവന്ന പെൻഡ്രൈവ് ലാപ്പിൽ ഘടിപ്പിച്ച ശേഷം പൾസർ സുനിയുടെ ക്രൂരകൃത്യം കാണാൻ ദിലീപ് ക്ഷണിച്ചുവെന്നുമായിരുന്നു ബാലചന്ദ്രകുമാർ പറഞ്ഞത്.
https://www.facebook.com/Malayalivartha