എല്ലാ സ്ട്രീമുകളിലുമായി പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന ആകെ കുട്ടികളുടെ എണ്ണം 8, 91,373; എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ തയ്യാറെടുപ്പുകൾ

*എസ്.എസ്.എൽ.സി. പരീക്ഷ*
മാർച്ച് 31 - ഏപ്രിൽ 29
ഐ.ടി. പ്രാക്ടിക്കൽ : മെയ് 3 - 10
പരീക്ഷയെഴുതുന്ന കുട്ടികൾ
റെഗുലർ : നാല് ലക്ഷത്തി ഇരുപത്തിയാറായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പത്
പ്രൈവറ്റ് : നാന്നൂറ്റിയെട്ട്
ആൺകുട്ടികൾ : രണ്ട് ലക്ഷത്തി പതിനെട്ടായിരത്തി തൊള്ളായിരത്തി രണ്ട്
പെൺകുട്ടികൾ : രണ്ട് ലക്ഷത്തി എണ്ണായിരത്തി തൊണ്ണൂറ്റിയേഴ്
ആകെ പരീക്ഷ സെന്ററുകൾ : രണ്ടായിരത്തി തൊള്ളായിരത്തി അറുപത്തി രണ്ട്
ഗൾഫ് മേഖലയിൽ ഒമ്പതു സെന്ററുകളിലായി അഞ്ഞൂറ്റി എഴുപത്തി നാല് കുട്ടികൾ
ലക്ഷദ്വീപിൽ ഒമ്പതു സെന്ററുകളിലായി എണ്ണൂറ്റി എൺപത്തി രണ്ട് കുട്ടികൾ
*രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ*
മാർച്ച് 30 - ഏപ്രിൽ 26
പ്രാക്ടിക്കൽ പരീക്ഷ : മെയ് 3 മുതൽ
പരീക്ഷയെഴുതുന്ന കുട്ടികൾ
റെഗുലർ : മൂന്ന് ലക്ഷത്തി അറുപത്തിയ്യയ്യാരിത്തി എണ്ണൂറ്റി എഴുപത്തിയൊന്ന്
പ്രൈവറ്റ് : ഇരുപതിനായിരത്തി എഴുന്നൂറ്റി
അറുപത്തിയെട്ട്
ഓപ്പൺ സ്‌കൂൾ : നാൽപത്തി അയ്യായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി ഏഴ്
ആൺകുട്ടികൾ : രണ്ട് ലക്ഷത്തി പത്തൊമ്പതിനായരത്തി അഞ്ഞൂറ്റി നാൽപത്തിയഞ്ച്
പെൺകുട്ടികൾ : രണ്ട് ലക്ഷത്തി പന്ത്രണ്ടായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയൊന്ന്
*മൊത്തം നാല് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി നാന്നൂറ്റി മുപ്പത്തിയാറ്*
ആകെ പരീക്ഷ സെന്ററുകൾ : 2005
ഗൾഫ് മേഖലയിൽ 8 സെന്ററുകൾ
ലക്ഷദ്വീപിൽ 9 സെന്ററുകൾ
*വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ*
മാർച്ച് 30 ഏപ്രിൽ 26
പ്രാക്ടിക്കൽ പരീക്ഷ
സെക്ടറൽ സ്‌കിൽ കൗൺസിലും സ്‌കൂളുകളും ചേർന്ന് തീരുമാനമെടുത്ത് മെയ് 15 നകം തീരുന്ന രീതിയിൽ ക്രമീകരണം.
പരീക്ഷയെഴുതുന്ന കുട്ടികൾ
റെഗുലർ (എൻ.എസ്.ക്യു.എഫ്) :
മുപ്പതിനായിരത്തി നൂറ്റി അമ്പത്തിയെട്ട്
പ്രൈവറ്റ് : നൂറ്റി തൊണ്ണൂറ്റിയെട്ട്
ആൺകുട്ടികൾ : പതിനെട്ടായിരത്തി മുന്നൂറ്റി
മുപ്പത്തിയൊന്ന്
പെൺകുട്ടികൾ : പതിനൊന്നായിരത്തി അറുന്നൂറ്റി അൻപത്തിയെട്ട്
വി.എച്ച്.എസ്.ഇ. (മറ്റുള്ളവ) : പ്രൈവറ്റ് -
ആയിരത്തി ഒരുന്നൂറ്റി എഴുപത്തിനാല്
ആൺകുട്ടികൾ : എണ്ണൂറ്റി എൺപത്തിയാറ്
പെൺകുട്ടികൾ : ഇരുന്നൂറ്റി എൺപത്തിയെട്ട്
*എല്ലാ കൂടി കൂട്ടിയാൽ മൊത്തം
മുപ്പത്തിയൊന്നായിരത്തി മുന്നൂറ്റി മുപ്പത്തിരണ്ട് കുട്ടികൾ*
ആകെ പരീക്ഷ സെന്ററുകൾ :
മുന്നൂറ്റി എൺപത്തിയൊമ്പത്
*എല്ലാ സ്ട്രീമുകളിലുമായി പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന ആകെ കുട്ടികളുടെ എണ്ണം എട്ട് ലക്ഷത്തി തൊണ്ണൂറ്റി യൊന്നായിരത്തി മുന്നൂറ്റി എഴുപത്തി മൂന്ന്.*
*പരീക്ഷാ തയാറെടുപ്പ്*
അധ്യാപക സംഘടനകളുമായും അനധ്യാപക സംഘടനകളുമായും ഉന്നതതല യോഗം ചേർന്നു.മന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഡി.ഡി.മാർ, ആർ.ഡി.ഡി. മാർ, എ.ഡി.മാർ, ജോയിന്റ് സെക്രട്ടറിമാർ എന്നിവരടങ്ങുന്ന യോഗം അവസാന ഘട്ട ക്രമീകരണങ്ങൾ വിലയിരുത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സ്‌കൂളിൽ നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തണം.
പ്രഥമാധ്യാപകരും ഉന്നത ഉദ്യോഗസ്ഥരും ചെക്ക് ലിസ്റ്റ് തയാറാക്കി വേണം അന്തിമ വിലയിരുത്തൽ നടത്തേണ്ടത്.
*ഫയലുകൾ തീർപ്പാക്കൽ*
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, പരീക്ഷാ ഭവൻ, സെക്രട്ടറിയേറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വെവ്വേറെ വിളിച്ചു ചേർത്തു.ഓരോ വിഭാഗത്തിലും കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്കെടുത്തു. മെയ്, ജൂൺ മാസങ്ങളിൽ അദാലത്തുകൾ
നടത്താൻ തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെയും സെക്രട്ടറിയേറ്റിലെ പൊതുവിദ്യാഭ്യാസ സെക്ഷനുകളിലെയും ഫയലുകൾ തീർപ്പാക്കാൻ നിർദ്ദേശം നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ കെട്ടിക്കിടന്നിരുന്നപതിനയ്യായിരത്തിലധികം ഫയലുകളിൽ 46 ശതമാനം ഇതിനകം തീർപ്പാക്കി. സെക്രട്ടറിയേറ്റിൽ ഒരു മാസത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള ഫയലുകളുടെ എണ്ണം
പതിനയ്യായിരത്തി അറുന്നൂറ്റി മുപ്പത്തിയൊമ്പത് ആണ്. ഈ ഫയലുകൾ ഏപ്രിൽ 30 നകം തീർപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
പരീക്ഷാഭവനിൽ ആകെ കെട്ടിക്കിടക്കുന്നത് നാന്നൂറ്റി അറുപത്തിയൊന്ന് ഫയലുകളാണ്. ഇവ മെയ് 5 ന് അദാലത്ത് നടത്തി തീർപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഔദ്യോഗികമായി മറ്റു ചുമതലകൾക്ക് പോയിട്ടുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഓഫീസിന് പുറത്ത് നോട്ടീസ് ബോർഡിൽ നൽകും. അനുബന്ധമായി ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് ആർ.ഡി.ഡി. ഓഫീസുകൾ, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്‌ടേറ്റ് എന്നിവിടങ്ങളിലെ യോഗങ്ങൾ വിളിച്ചു ചേർക്കും.
*പുതിയ അദ്ധ്യയന വർഷത്തിന്റെ
മുന്നൊരുക്കങ്ങൾ*
ജൂൺ 1 ന് തന്നെ സ്‌കൂളുകൾ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എസ്.സി.ഇ.ആർ.ടി., എസ്.എസ്.കെ. തുടങ്ങിയ എല്ലാ ഏജൻസി കളുടെയും അധ്യാപക സംഘടനകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേരുകയും ആലോചനകൾ നടത്തുകയും ചെയ്യും. ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിഗണന പുതിയ അദ്ധ്യയന വർഷത്തിൽ ഉണ്ടാകും. സ്‌കൂൾ തുറക്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകൾ പ്രധാനമായും പൊതു
വിദ്യാഭ്യാസ - ആരോഗ്യ - ഗതാഗത - തദ്ദേശസ്വയംഭരണ വകുപ്പുകൾ സംയുക്തമായി നടത്തും.
*പ്രവേശനോത്സവം*
ജൂൺ 1 ന് പ്രവേശനോത്സവം നടത്തിയാണ് സ്‌കൂൾ തുറക്കുന്നത്.
സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ഡിജിറ്റൽ ഉപകരണങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പു വരുത്തുന്നതിന് ഡിജിറ്റൽ ക്ലിനിക്കുകളുടെ സേവനം സ്‌കൂളുകളിൽ ഉണ്ടാവും.
*പി.ടി.എ.*
പി.ടി.എ. കൾ പുനസംഘടിപ്പിക്കുന്നതിനും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും വിശദമായ മാർഗരേഖ പുറത്തിറക്കും.
*അക്കാദമിക മാസ്റ്റർപ്ലാൻ*
അക്കാദമിക മാസ്റ്റർ പ്ലാൻ രൂപീകരിക്കുന്നതിന് സ്‌കൂളുകളിൽ മെയ് മാസത്തിൽ ശിൽപശാലകൾ നടത്തും. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള പൊതുനിർദ്ദേശങ്ങൾ സംസ്ഥാനതലത്തിൽ പുറപ്പെടുവിക്കും. സ്‌കൂളിന്റെ സമഗ്ര വികസനം മുന്നിൽ കണ്ടാണ് മാസ്റ്റർ പ്ലാൻ തയാറാക്കേണ്ടത്.
*അധ്യാപക പരിശീലനം*
1 മുതൽ 7 വരെയുള്ള അധ്യാപകരുടെ പരിശീലനം മെയ് മാസത്തിൽ നടത്താനുള്ള രീതിയിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.
ബാക്കിയുള്ള അധ്യാപകരുടെ പരിശീലനം പേപ്പർ വാല്യുവേഷന് ശേഷം വിവിധ സമയങ്ങളിലായി പൂർത്തിയാക്കാമെന്നാണ് കരുതുന്നത്.
എസ്.സി.ഇ.ആർ.ടി., എസ്.എസ്.കെ., കൈറ്റ്, സീമാറ്റ് തുടങ്ങി എല്ലാ ഏജൻസികളുടെയും
സഹകരണത്തോടെ അധ്യാപക പരിശീലന മൊഡ്യൂൾ തയാറാക്കുന്ന പ്രവർത്തനങ്ങൾ
നടന്നു വരുന്നു.
*വിജിലൻസ്*
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിജിലൻസ്
ശക്തിപ്പെടുത്തും.
അഴിമതി വെച്ചു പൊറുപ്പിക്കില്ല.
*പാഠപുസ്തകങ്ങൾ*
സ്‌കൂൾ തുറക്കുന്നതിനു മുമ്പ് എല്ലാ വിദ്യാർത്ഥികൾക്കും പാഠപുസ്തകം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
*ഖാദർ കമ്മിറ്റി*
ഖാദർ കമ്മിറ്റി റിപ്പോർട്ട് ശുപാർശ ചെയ്ത
ഏകീകരണ പ്രക്രിയയുടെ നടപടികൾ നടന്നു വരികയാണ്.
*ടി സി ലഭ്യമായില്ല എന്ന കാരണത്താൽ ഒരു കുട്ടിയുടെയും പഠനം മുടങ്ങില്ല
*വൻ ഫീസ് വാങ്ങുന്നത് അനുവദിക്കാൻ ആവില്ല
*സ്കൂൾ പ്രവേശനത്തിന് എൻട്രൻസ് പരീക്ഷാ ചട്ടങ്ങളിൽ പറയുന്നില്ല.
*കെ ഇ ആറിന് വിരുദ്ധമായ നിലപാടുകൾക്കെതിരെ നടപടിയുണ്ടാകും
https://www.facebook.com/Malayalivartha