കോടതിയെ വിരട്ടാനിറങ്ങി... കടും വെട്ട് നേതാക്കൾ... പണി മേടിക്കും! ഉറപ്പ്... വിയർത്ത് വിളറി പിണറായി...

വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെ സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദൻ രംഗത്ത് എത്തിയ ഒരു കാഴ്ചയും കാണുവാൻ സാധിക്കുന്നുണ്ട്. സമിതി പലപ്പോഴും സമരവിരോധികളാണെന്ന് മുതിർന്ന സിപിഎം നേതാവ് കുറ്റപ്പെടുത്തി. ഇന്നും പണിമുടക്കുമെന്നാണ് ആനത്തലവട്ടത്തിന്‍റെ പ്രഖ്യാപനം. എന്നാൽ കടകൾ അടപ്പിക്കില്ലെന്നും സിഐടിയു നേതാവ് പറഞ്ഞിട്ടുണ്ട്.
തുറന്ന കടകൾ നിർബന്ധമായി അടപ്പിക്കില്ലെന്നാണ് ആനത്തലവട്ടത്തിന്‍റെ പ്രഖ്യാപനം. എന്നാൽ കട തുറന്നാലും വാങ്ങാൻ ആളുവേണ്ടേ എന്നാണ് ചോദ്യം. അതായത് ആളുകളെ നിരത്തിൽ ഇറങ്ങാൻ സമ്മതിക്കാത്തിടത്തോളം കടകളിൽ കച്ചവടം നടക്കില്ല എന്ന് സാരം. ഓലപ്പാമ്പ് കാണിച്ചാൽ തൊഴിലാളികൾ പേടിക്കില്ല. സമരവിരോധികളായ സംഘടനകൾ ചിലതുണ്ടെന്നാണ് കുറ്റപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ കടകൾ തുറന്നു കഴിഞ്ഞാൽ ജനങ്ങൾ ഇറങ്ങും എന്നുള്ള കാര്യം മുതിർന്ന നേതാവ് മറന്നു പോയിരിക്കുന്നു എന്നാണ് വിമർശനം. പണിമുടക്കിന്‍റെ രണ്ടാം ദിവസം സംസ്ഥാനത്തെ മുഴുവൻ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നു. സമരം പ്രഖ്യാപിച്ച ജീവനക്കാർ തന്നെ ജോലിക്കു പോകുമ്പോൾ വ്യാപാരികൾ മാത്രം അടച്ചിടേണ്ടതില്ലെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവു ഹാജിയുടെ പ്രഖ്യാപനം.
എന്നാൽ കോടതി വിധിയെ ചോദ്യം ചെയ്ത് മറ്റൊരു നേതാവും രംഗത്ത് എത്തിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആണ് രംഗത്ത് എത്തിയത്. തൊഴിലാളികളുടെയും ജീവനക്കാരുടെയും സമരത്തെ വിലക്കുന്ന നടപടി ദൗർഭാഗ്യകരമാണ്. തൊഴിലാളികൾക്ക് പണിയെടുക്കാനും പണിമുടക്കാനുമുള്ള അവകാശമുണ്ട്. സമരം തൊഴിലാളിയുടെ അവകാശമാണെന്നും അത് കോടതിയുടെ ഔദാര്യമല്ലെന്നും ജയരാജൻ പറഞ്ഞു.
സമരത്തെ വിലക്കിയത് അങ്ങേയറ്റം തെറ്റാണ്. കോടതിയുടെ വിധി പരിഷ്‌ക്രിത സമൂഹത്തിന് യോജിച്ചതല്ല. ജീവനക്കാർക്ക് സമരം ചെയ്യാൻ സാധിക്കില്ലെന്ന് പറയാൻ ഇത് വെള്ളരിക്കാപ്പട്ടണമല്ലെന്നും ജയരാജൻ പറഞ്ഞു. ജഡ്ജിമാർ ഉൾപ്പടെ ഇപ്പോൾ രാജ്യത്ത് ജോലി ചെയ്യുന്നത് സ്വാതന്ത്ര്യം കിട്ടിയതു കൊണ്ടാണ്.
സമരം ചെയ്താണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുത്തത്. ജീവനക്കാരുടെ സമരത്തെ വിലക്കിയ കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടിയെന്ന് പറയേണ്ടി വരും. കോടതിയുടേത് പഴയ ബ്രിട്ടീഷ് രാജിന്റെ ശബ്ദമാണ്. ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിലാണ് കോടതി ഇടപെടൽ വേണ്ടതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
സർക്കാർ ജീവനക്കാർ പണിമുടക്കരുതെന്ന് കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് ഇന്നലെ രാത്രിയോടെ സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഡയസ്‌നോൺ ബാധകമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. അതേസമയം പണിമുടക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർവീസ് സംഘടനകൾ.
അതേസമയം, സമരം സർക്കാർ സ്പോൺസേഡ് അല്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൊഴിലാളികളുടെ സമരമാണിത്. ജീവനക്കാർക്ക് പണിമുടക്കാനുള്ള അവകാശം നിഷേധിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തെ എതിര്‍ക്കുന്ന കോടതി ഉത്തരവ് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് തന്നെ വെല്ലുവിളിയാണ്. ഹര്‍ത്താല്‍ അല്ല കടകള്‍ തുറക്കാമെന്നും കടകള്‍ ബലംപ്രയോഗിച്ച് അടപ്പിക്കില്ലെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha