കേബിൾ വഴി തീ ഹാളിലേക്ക് പടർന്നു.. തീ ആളിക്കത്താൻ സഹായിക്കുന്ന വസ്തുക്കൾ ഹാളിലുണ്ടായിരുന്നതും അപകടം വർദ്ധിപ്പിച്ചു.. അഗ്നിബാധയുണ്ടായതോടെ എല്ലാവരും രക്ഷപ്പെടാൻ ശ്രമിച്ചു!. വാതിൽ തുറക്കാൻ ശ്രമിച്ചതോടെ പുക ശ്വസിച്ച് നിലത്ത് വീണു... നിഗൂഢതയുടെ ചുരുളഴിയുന്നു; വർക്കലയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണം സംഭവിച്ചത് ഇങ്ങനെ...

ദിവസങ്ങൾക്ക് മുൻപ് ഒരു കുടുംബത്തിലെ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ വർക്കല തീ പിടിത്തത്തിൽ റിപ്പോർട്ട് സമർപ്പിച്ച് ഫയർ ഫോഴ്സ്. വീടിന്റെ കാർ പോർച്ചിൽ നിന്നാണ് തീ പടർന്നത്. വർക്കല ദളവാപുരം സ്വദേശി പ്രതാപനും കുടുംബവുമാണ് ഇരുനില വീടിന് തീപിടിച്ച് മരിച്ചത്. പ്രതാപന്റെ ഭാര്യ ഷേർളി, ഇളയമകൻ അഹിൽ, രണ്ടാമത്തെ മകൻ നിഹുലിന്റെ ഭാര്യ അഭിരാമിയും എട്ടുമാസം പ്രായമുള്ള കുഞ്ഞ് റയാൻ എന്നിവരാണ് മരിച്ചത്.
അപകടദിവസം വീട്ടിലുണ്ടായിരുന്ന നിഹുലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കേബിൾ വഴിയാണ് തീ ഹാളിലേക്ക് പടർന്നത്. തീ ആളിക്കത്താൻ സഹായിക്കുന്ന വസ്തുക്കൾ ഹാളിലുണ്ടായിരുന്നതും അപകടം വർദ്ധിപ്പിച്ചു. അതേസമയം, അഗ്നിബാധയുണ്ടായത് കുടുംബാംഗങ്ങൾ അറിയുകയും രക്ഷപ്പെടാൻ ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. വാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴായിരിക്കും പുക ശ്വസിച്ച് വീണത്. വാതിലിന്റെ സമീപത്തായി മൃതദേഹങ്ങൾ കിടന്നത് ഇതിന്റെ തെളിവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വീടിന് തീ പിടിച്ച കാര്യം അയൽവാസി പറഞ്ഞ് അറിഞ്ഞതോടെ ഭാര്യയെയും കുഞ്ഞിനെയും ബാത്ത്റൂമിലേക്ക് മാറ്റി.വാതിലിനടുത്തേക്ക് പോകാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും നിഹുലിന്റെ മൊഴിയിൽ പറയുന്നുണ്ട്. അട്ടിമറി സാദ്ധ്യത കണക്കിലെടുത്ത് പരിശോധനകൾ നടത്തിയെങ്കിലും അതിനുള്ള തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. അസ്വാഭാവികമായി ആരും ഈ പ്രദേശത്ത് എത്തിയിരുന്നില്ലെന്നും കണ്ടെത്തി. പുക ശ്വസിച്ചതും ചൂടുമാണ് മരണകാരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
https://www.facebook.com/Malayalivartha