അമ്മയുടെ കാമുകൻ ഏഴ് വയസ്സുകാരനെ പീഡിപ്പിച്ചെന്ന്, വീട്ടിൽവച്ചു കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്ന് പരാതി, ഭർത്താവിന്റെ കള്ളത്തരങ്ങൾ കൈയ്യൊടെ പൊക്കി കാമുകനെ രക്ഷിക്കാൻ കോടതിയിൽ തെളിവ് നിരത്തി, നിന്നെയും...അവനെയും പൊക്കും, കോടതി വിരട്ടിയോടിച്ചു

മാതാപിതാക്കൾ തമ്മിലുള്ള വഴക്കുകൾ കണ്ട് നിസ്സഹായരായി നിൽക്കുന്നത് പലപ്പോഴും കുട്ടികളാണ്. അച്ഛന്റെയോ അമ്മയുടേയോ പക്ഷം ചേരാൻ ഈ സന്ദർഭത്തിൽ ഇരുകൂട്ടരും കൂട്ടികൾക്കുമേൽ സമ്മർദ്ദം ചെലുത്താറുണ്ട്. എന്തിന് കുട്ടികളെക്കൊണ്ട് ഇവർ കള്ളം പറയിപ്പിക്കാൻ പോലും മുതിരാറുണ്ട്.
വിവാഹമോചന കേസുകളിൽ കുട്ടിയെ വിട്ടു കൊടുക്കാതിരിക്കാനുള്ള പ്രധാന ആയുധമായി പോക്സോ കേസുകൾ ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഇപ്പോൾ പുറത്തുവരുന്നതും അത്തരത്തിലൊരു സംഭവമാണ്. ഇപ്പോൾ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെത്തിയ പോക്സോ കേസ് വ്യാജമാണെന്ന സംശയം ഉയർന്നിരിക്കുകയാണ്.
ഭാര്യയുടെ കാമുകനെ കുടുക്കാൻ പിതാവ് ഏഴു വയസ്സുകാരനെക്കൊണ്ടു കള്ളപ്പരാതി കൊടുപ്പിച്ചതാണെന്നാണ് സംശയിക്കുന്നത്. ഭാര്യയും കാമുകനും താമസിച്ചിരുന്ന വീട്ടിൽവച്ചു കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. കാര്യമായ അന്വേഷണമില്ലാതെ പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു റിമാൻഡിലാക്കി.
ഇതോടെ വിഷയത്തിൽ കോടതി നിർണായക ഇടപെടലാണ് നടത്തിയിരിക്കുന്നത്. ഇയാളുടെ മൊബൈൽ ഫോൺ സംഭാഷണത്തെ കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി.ഗോപിനാഥാണ് അന്വേഷണ ഉദ്യോഗസ്ഥനു നിർദേശം നൽകിയത്. പരാതി നൽകുന്നതിനു മുൻപു ഭാര്യയുമായി ഇയാൾ നടത്തിയ ഫോൺ സംഭാഷണത്തെ കുറിച്ച് അന്വേഷിക്കാനാണ് കോടതി ഉത്തരവ്.
എറണാകുളം ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിട്ടുള്ള കേസിലാണ് കോടതിയുടെ നടപടി. ഏഴുവയസ്സുകാരന്റെ മാതാപിതാക്കൾ തമ്മിൽ വിവാഹ മോചനക്കേസ് നിലനിൽക്കുന്നുണ്ട്. ഇതു സംയുക്ത അപേക്ഷയാണെങ്കിലും കുട്ടികളെ കൂടെ നിർത്തുന്നതു സംബന്ധിച്ച തർക്കമാണ് പോക്സോ കേസിൽ എത്തിയതെന്നാണ് വാദം. പ്രതിക്കു വേണ്ടി അഭിഭാഷക വിമല ബിനുവാണ് ഹാജരായത്.
ഇത് സംബന്ധിച്ച കാര്യത്തിൽ വ്യക്തതക്കായി കോടതി നിർദ്ദേശ പ്രകാരം പരാതി നൽകുന്നതിനു മുൻപ് ഭാര്യയുമായി ഇയാൾ നടത്തിയ ഫോൺ സംഭാഷണം കോടതിയിൽ ഹാജരാക്കി. ‘ഞാൻ വലിയ വക്കീലിനെ വയ്ക്കും, നിന്നെയും അവനെയും പോക്സോ കേസിൽ കുടുക്കും, അവനെ ഞാൻ വെറുതെ വിടും എന്നു വിചാരിക്കേണ്ട, അവന്റെ അന്ത്യം ഞാൻ കുറിക്കും നിനക്ക് കുട്ടികളുടെ കസ്റ്റഡി കിട്ടാൻ പോകുന്നില്ല, വേറെ വലിയ ക്രിമിനൽ വക്കീലിനെ പിടിക്കും.
എട്ടിന്റെ പണി തരും’ എന്നിങ്ങനെ ഇവരുടെ ഭർത്താവ് ഭീഷണിപ്പെടുത്തുന്നതാണ് സംഭാഷണത്തിലുള്ളത്. ഫോൺ വിളികൾ ഭാര്യ റെക്കോർഡ് ചെയ്തു സൂക്ഷിച്ചു കോടതിയിൽ ഹാജരാക്കി. ഇതോടെ ഫോൺ വിളികൾ പരിശോധിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്കു കോടതി നിർദേശം നൽകുകയും ചെയ്തു. വിശദമായ പരിശോധനയ്ക്ക് ശേഷം ഒരാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും. കേസിലുള്ള കോടതിയുടെ ഇടപെടൽ നിർണായകമെന്നാണ് അഭിഭാഷകർ പറയുന്നത്.
https://www.facebook.com/Malayalivartha



























