മൈല്‍ എ മിനുട്ട് അങ്ങനെ ലുലുവിലേയ്ക്ക്... അമൂല്യ നിധിയായി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ കരുതിയ ബെന്‍സ് കാര്‍ ഇനി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് സ്വന്തം

അമൂല്യ നിധിയായി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ കരുതിയ ബെന്‍സ് കാര്‍ ഇനി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് സ്വന്തം. പട്ടം കൊട്ടാരത്തില്‍ കാത്തുസൂക്ഷിച്ചിരിയ്ക്കുന്ന 1955 മോഡല്‍ മേഴ്സിഡസ് ബെന്‍സ് 180 ടി കാര്‍, എം എ യൂസഫലിയുടെ കൈകളിലേയ്ക്ക് എത്തുന്നു.
ശ്രീ. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷന്റെ ഇടനിലയിലാണ് കാര്‍ കൈമാറുന്നത്. ബന്‍സ് കമ്പനി ചോദിച്ചിട്ടുപോലും നല്‍കാതിരുന്ന കാര്‍ ആണ് ഇപ്പോള്‍ കൊടുക്കുന്നത് .സ്നേഹ സമ്മാനമായിട്ടാണ് എന്നാണ് അവകാശം.
1955 ല്‍ 12000 രൂപ നല്‍കിയാണ് ജര്‍മ്മനിയിലെ സ്റ്റുട്ട്ഗര്‍ട്ടില്‍ നിര്‍മ്മിതമായ ഈ കാര്‍ തിരുവിതാംകൂര്‍ രാജകുടുംബം സ്വന്തമാക്കുന്നത്. കര്‍ണ്ണാടകയില്‍ രജിസ്ട്രേഷന്‍ നടത്തിയ കാറിന്റെ നമ്പര്‍ സിഎഎന്‍ 42 എന്നാണ്. വാഹനപ്രേമിയായ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് കൊട്ടാരത്തിലെ കാര്‍ ശേഖരത്തില്‍ ഏറ്റവും പ്രിയപ്പെട്ടതും ഈ ബെന്‍സ് ആയിരുന്നു.
ഈ ബെന്‍സിന് മോഹവില നല്‍കി വാങ്ങാന്‍ പല പ്രമുഖരും അക്കാലത്ത് രാജാവിന് മുന്നിലെത്തിയിട്ടുണ്ട്.
2012 ല്‍ യൂസഫലി പട്ടം കൊട്ടാരത്തില്‍ എത്തിയപ്പോള്‍ കാര്‍ സമ്മാനിയ്ക്കാനുള്ള ആഗ്രഹം രാജാവ് നേരിട്ടറിച്ചിരുന്നതായിട്ടാണ് ലുലു ഗ്രൂപ്പ് പത്രക്കുറിപ്പില്‍ പറയുന്നത്. മാര്‍ത്താണ്ഡവര്‍മ്മ നാടു നീങ്ങിയിട്ട് 10 വര്‍ഷം കഴിഞ്ഞു.
രാജ്യത്തെ ഏറ്റവും സമ്പന്നനായ മലയാളിയായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. 37,500 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യയില്‍ തന്നെ 38ാം സ്ഥാനവും യൂസഫലിക്ക് ആണ്.
"
https://www.facebook.com/Malayalivartha



























