ഭർത്താവിനെയും 10, 12 വയസ്സുള്ള കുട്ടികളെയും വലിച്ചെറിഞ്ഞ് കാമുകനൊപ്പം ഒളിച്ചോടി കുന്നംകുളം യുവതി; ഭാര്യയെ കാണ്മാനില്ലെന്ന് ഭർത്താവ് പോലീസിൽ പരാതി നൽകിയതോടെ അന്വേഷണം തുടങ്ങി; യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിനിടെ പോലീസ് 'ആ വിവരം' അറിഞ്ഞു; അവിടേക്ക് കുതിച്ചെത്തിയ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! ഒടുവിൽ സംഭവിച്ചത്

സ്വന്തം മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം തൂക്കിയെടുത്ത് പോലീസ്. കുന്നംകുളം പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കുന്നംകുളം കാണിപ്പയ്യൂർ സ്വദേശിയും കാമുകനായ വടക്കഞ്ചേരി സ്വദേശിയുമാണ് പോലീസ് ഈ ക്രൂരകൃത്യത്തിന് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭർത്താവും 10, 12 വയസ്സുള്ള കുട്ടികളുടെ അമ്മയുമായ കുന്നംകുളം സ്വദേശിയാണ് ഇങ്ങനെ എടുത്തു ചാടിയത്.
കാമുകന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. കഴിഞ്ഞ മാസം 27 ആം തീയതി ആയിരുന്നു യുവതി വീട്ടിൽ നിന്നും എങ്ങോട്ടേക്കോ ഇറങ്ങിപ്പോയത്. ഇതോടെ യുവതിയുടെ ഭർത്താവ് കുന്നംകുളം പോലീസിൽ പരാതി കൊടുക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഇതിനിടയിലാണ് രണ്ടുപേരും തൃശ്ശൂരിൽ വാടകയ്ക്ക് താമസിക്കുന്നതായി കണ്ടെത്തിയത്. കുന്നംകുളം സിഐ വി സൂരജ് നേതൃത്വത്തിൽ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പോലീസ് ഇവരെ കോടതിയിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. കുട്ടികളെ ഉപേക്ഷിച്ചു പോയ അമ്മയുടെ നടപടിയിൽ വിമർശനങ്ങൾ ശക്തമാകുകയാണ്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ആവർത്തിക്കുന്നത് എന്നതാണ് വിരോധാഭാസം. എത്രയോ അമ്മമാർ മക്കളെ ഇട്ട് കാമുകനൊപ്പം പോകുന്ന വാർത്ത സ്ഥിരം ആകുന്നു എന്നതും കേരളത്തെ സംബന്ധിച്ച് വളരെ നടുക്കുന്ന വാർത്തകൾ തന്നെയാണ്. ഇത്തരത്തിലുള്ള വാർത്തകൾ ഇനി ആവർത്തിക്കാതിരിക്കട്ടെ എന്നാണ് കേരളം ആഗ്രഹിക്കുന്നത്.
https://www.facebook.com/Malayalivartha



























