കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തിലെ നാലം പ്രതിയായ വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു, നിലവില്‍ പള്‍സര്‍ സുനി മാത്രം ജയിലില്‍

കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തിലെ നാലം പ്രതിയായ വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
സംഭവം നടക്കുമ്പോള്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നയാളാണ് വിജീഷ്. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിജീഷ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി. എങ്ങുമെത്താതെ വിചാരണ നീണ്ടുപോകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഇങ്ങനെ ജയിലില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും വിജീഷ് ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ കേസില്‍ ഏറ്റവും കൂടുതല്‍ ശിക്ഷ അനുഭവിക്കുന്നത് പള്‍സര്‍സുനിയാണെന്ന് തന്നെ പറയാം. കാരണം നിലവില്‍ പള്‍സര്‍ സുനിയൊഴികെ ഈ കേസില്‍ കുറ്റാരോപിതരായ മറ്റെല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. മാത്രമല്ല പള്‍സര്‍ സുനിയും അദ്ദേഹത്തോടൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന ജിന്‍സനും തമ്മില്‍ സംസാരിച്ചിരുന്ന ഫോണ്‍ സംഭാഷണം ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതിന്റെ ശാസ്ത്രീയ പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി പള്‍സര്‍ സുനിയുടേയും ജിന്‍സന്റേയും ശബ്ദങ്ങസാമ്പിളുകള്‍ വീണ്ടും ശേരിക്കുകയും പരിശോധന നടത്തുകയും ചെയ്യും. കേസുമായി ബന്ധപ്പെട്ട് ദിലീപിനേയും പള്‍സര്‍സുനിയേയും പ്രതികളാക്കിക്കൊണ്ട് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയിലില്‍ നിന്ന് പള്‍സര്‍സുനി ജിന്‍സനെ ഫോണില്‍ വിളിച്ചത്. കേസില്‍ താന്‍ കുരുക്കിലായി എന്നതരത്തിലുള്ള ആശങ്കകളായിരുന്നു പള്‍സര്‍ സുനി ജിന്‍സനോട് പറഞ്ഞിരുന്നത്.
അതേസമയം പൊലീസ് പീഡനമാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗര്‍ വിന്‍സന്റ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ മുന്‍ ജീവനക്കാരനാണ് ആലപ്പുഴ സ്വദേശിയായ സാഗര്‍ വിന്‍സന്റ്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് സാഗര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണം സംഘം നല്‍കിയ നോട്ടിസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യമുണ്ട്. എന്നാല്‍ ഹര്‍ജിക്കാരന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
മാത്രമല്ല ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, കേസിലെ പ്രതികളായ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ് എന്നിവരെയും വീട്ടിലെത്തി ചോദ്യം ചെയ്യും. മുഖ്യപ്രതി പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിലും തെളിവ് നശിപ്പിച്ചതിലും ആണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത കാറില്‍ പള്‍സര്‍ സുനിയോടൊപ്പം അനൂപ് ഉണ്ടായിരുന്നുവെന്നാണ് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിട്ടുള്ളത്. കാര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന് അന്വേഷണ സംഘം കത്ത് നല്‍കും. സാങ്കേതിക തകരാര്‍ ഉള്ള കാര്‍ ദിലീപിന്റെ വീട്ടില്‍ തന്നെ സൂക്ഷിക്കാന്‍ ആണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
വീഡിയോ കാണാം..
https://www.facebook.com/Malayalivartha



























