വീട്ടിലെ ജോലിക്കാരി പെണ്‍കുട്ടിയെ വലിച്ചെറിഞ്ഞ് മര്‍ദ്ദിച്ചു, സിസിടിവിയിലൂടെ അച്ഛന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച!

ഇന്ന് കേരളക്കര ഉണര്‍ന്നത് ഒരു കൊടും ക്രൂരതയുടെ ഞെട്ടിക്കുന്ന കാഴ്ച കണ്ടുകൊണ്ടാണ്. ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് ഉടുമ്പന്നൂരില്‍ താമസിക്കുന്ന ബിബിന്‍ എന്നയാളുടെ രണ്ട് മക്കളെ വീട്ടുജോലിക്കായി നിര്‍ത്തിയിരുന്ന യുവതി മര്‍ദ്ദിച്ച് വലിച്ചെറിയുകയും വാതില്‍ക്കൊട്ടിയടക്കുകയും ചെയ്തു.
നമുക്കറിയാം അച്ഛനമ്മമാര്‍ ജോലിക്കുപോകുമ്പോള്‍ കുട്ടികളെ ഡെകെയര്‍ പോലുള്ള സ്ഥാപനങ്ങളിലാക്കുന്നത് കേരളത്തിലിപ്പോള്‍ ഒരു പതിവ് കാഴ്ചയാണ്. എന്നാല്‍ കുറച്ചുകൂടി കുട്ടികള്‍ക്ക് സംരക്ഷണം ആവശ്യമുണ്ട് എന്ന് തോന്നുന്നവര്‍ വീടുകളില്‍ തന്നെ ഒരു ജോലിക്കാരിയെ നിര്‍ത്തുന്നതും സ്ഥിരം കാര്യമാണ്. സ്വന്തം മക്കളെ പോലെ തങ്ങളുടെ കുട്ടികളേയും നോക്കുമെന്നുള്ള പ്രതീക്ഷയിലാണ് വീട്ടുകാര്‍ നല്ല ശമ്പളവും നല്‍കി ഇത്തരം ജോലിക്കാരെ വീട്ടില്‍ നിര്‍ത്തുന്നത്. എന്നാല്‍ ജോലിക്കായി വീട്ടില്‍ എത്തുന്ന എല്ലാവരും മാലാഖമാരല്ല എന്ന് തെളിയിക്കുന്ന കാര്യമാണ് ഇടുക്കിയില്‍ അരങ്ങേറിയിരിക്കുന്നത്.
സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്. അതായത്, കുട്ടികളുടെ അമ്മ യു.കെയിലായതിനാലാണ് അവരെ നോക്കാന്‍ ഒരു യുവതിയെ വീട്ടില്‍ നിര്‍ത്തിയത്. അതേസമം കുട്ടികള്‍ യുവതിയുടെ കൈകളില്‍ സുരക്ഷിതരായിരിക്കും എന്ന വിശ്വാസത്തില്‍ പിതാവ് ബിബിന്‍ മലയാറ്റൂരിലെ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് പോയിരുന്നു. ഈ സമയത്താണ് യുവതി കുട്ടികളോട് അതി ക്രൂരമായി പെരുമാറിയത്. മാത്രമല്ല ഇതിന്റെ ദൃശ്യങ്ങള്‍ സിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വീട്ടില്‍ ജോലിക്ക് കയറി മൂന്നാം ദിവസമാണ് യുവതി ഇത്തരം പെരുമാറ്റങ്ങള്‍ കുട്ടികളോട് നടത്തിയത്. ഈ വാര്‍ത്തയുടെ സത്യാവസ്ഥയറിനും കൂടുതല്‍ വിശദാംശങ്ങള്‍ അറിയാനും മലയാളിവാര്‍ത്ത കുട്ടികളുടെ പിതാവായ ബിബിനെ ബന്ധപ്പെട്ടിരുന്നു. അഞ്ചും നാലും വയസ്സുള്ള തന്റെ കുട്ടികളോട് ആ സ്ത്രീ കാണിക്കുന്ന ക്രൂരതകള്‍ വീഡിയയോയില്‍ കണ്ട് ഞെട്ടിപ്പോയെന്നാണ് അദ്ദേഹം പറയുന്നത്. ഈ വീഡിയോ മലയാളിവാര്‍ത്തക്ക് ലഭിച്ചിട്ടുണ്ട്. ബിബിന്റെ വാക്കുകള്‍ നമുക്ക് നോക്കാം:
അതേസമയം കുട്ടികളെ മര്‍ദ്ദിച്ച വിവരം ഏജന്റിനോട് പറഞ്ഞപ്പോള്‍, ആ യുവതിയെ കുറെ കാലമായി അറിയാമെന്നും അവര്‍ അങ്ങനെയൊന്നും ചെയ്യില്ല എന്നും പറഞ്ഞ് യുവതിയെ പിന്തുണക്കുന്ന തരത്തിലാണ് സംസാരിച്ചത് എന്നും അദ്ദേഹം മലയാളിവാര്‍ത്തയോട് പ്രതികരിച്ചു. മാത്രമല്ല കഴിഞ്ഞ 30നാണ് സംഭവം നടന്നത്. ശേഷം പരാതിയുമായി പോലീസിനെ സമീപിച്ചപ്പോള്‍ മക്കളെ കോടതി കയറ്റി ഇറക്കണ്ട എന്നും യു.കെയിലേക്ക് പോകേണ്ടതിനാല്‍ ഒത്തുതീര്‍പ്പാക്കാനുമാണ് കോണ്‍സ്റ്റബിള്‍ പറഞ്ഞത് എന്നും ബിബിന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആദ്യമേ കേസ് കൊടുക്കാത്തതില്‍ തനിക്ക് തെറ്റ് പറ്റിയെന്നും ഇത്തരക്കാരെ വെറുതെ വിടരുതെന്നുമാണ് ബിബിന്‍ പറയുന്നത്. തന്റെ മക്കള്‍ക്ക് ഉണ്ടായ ദുരനുഭവം നാളെ മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്നും അദ്ദേഹം വളരെ വിഷമത്തോടെ പറഞ്ഞു.
വാര്‍ത്ത കാണാം..
https://www.facebook.com/Malayalivartha



























