ഓപ്പറേഷൻ പി-ഹണ്ട്; കോട്ടയം ജില്ലയിൽ ഒരു കേസ് രജിസ്റ്റർ ചെയ്തു; 4 മൊബൈൽ ഫോണും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു

സംസ്ഥാന വ്യാപകമായി കേരള പൊലീസ് നടത്തിയ ഓപ്പറേഷൻ പി-ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിൽ കോട്ടയം ജില്ലയിൽ ഒരു കേസ് രജിസ്റ്റർ ചെയ്യുകയും നിരവധി മൊബൈൽ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും, പ്രചരിപ്പിക്കുകയും, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിൽ സൂക്ഷിക്കുകയും ചെയ്തവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ഇവരിൽനിന്ന് 24 മൊബൈൽ ഫോണുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും പിടികൂടി. കുട്ടികൾ ഉൾപ്പെട്ട നഗ്ന വീഡിയോകളും, ചിത്രങ്ങൾ കാണുക, പ്രചരിപ്പിക്കുക, സൂക്ഷിക്കുക എന്നീ പ്രവർത്തികൾ ചെയ്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ് ഓപ്പറേഷൻ പി-ഹണ്ട്. സൈബർ ഡോം, സൈബർ സെൽ, സൈബർ പൊലീസ് സ്റ്റേഷൻ, ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
കേസിൽ ഉൾപ്പെട്ടവർ സൈബർസെല്ലിന്‍റെ നിരീക്ഷണത്തിലായിരുന്നു. കോട്ടയം ജില്ലയില്‍ ജില്ലാ പലീസ് മേധാവി ഡി. ശില്പയുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ് നടത്തിയത്. വരും ദിവസങ്ങളിലും കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതാണ് എന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പ്രസ്തുത റെയ്ഡിൽ അഡീഷണൽ പൊലീസ് സൂപ്രണ്ട് എസ്. സുരേഷ് കുമാർ, ജില്ലയിലെ സബ്ഡിവിഷൻ ഡി.വൈ.എസ്.പി മാർ, എസ്.എച്ച്.ഓ മാർ എന്നിവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha



























