കോട്ടയത്ത് മിമിക്രി കലാകാരനായ യുവാവിനെ കൊലപ്പെടുത്തി ചാക്കിലാക്കി വഴിയോരത്ത് തള്ളിയ കേസില്‍ കാമുകിയടക്കം നാല് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

കോട്ടയത്ത്‌യുവാവിനെ കൊലപ്പെടുത്തി ചാക്കിലാക്കി വഴിയോരത്ത് തള്ളിയ കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി .
യുവാവിന്റെ അടുപ്പക്കാരിയായിരുന്ന തൃക്കൊടിത്താനം കടമാന്‍ചിറ പാറയില്‍ പുതുപ്പറമ്പില്‍ ശ്രീകല, ക്വട്ടേഷന്‍ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റ്യന്‍ (28), ദൈവംപടി ഗോപാലശേരില്‍ ശ്യാംകുമാര്‍ (31), വിത്തിരിക്കുന്നേല്‍ രമേശന്‍ (28) എന്നിവര്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ബി. സുജയമ്മ കുറ്റക്കാരെന്ന് കണ്ടെത്തി. ഇവരുടെ വിധി ഏപ്രില്‍ ഏഴിന് വിധിക്കും.
മിമിക്രി കലാകാരനായിരുന്ന ചങ്ങനാശ്ശേരി ഏനാച്ചിറ മുണ്ടേട്ട് പുതുപ്പറസില്‍ ലെനീഷിനെ (31) പ്രതി ശ്രീകല ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി്. മെറ്റാരു പ്രതിയായ കൊച്ചുതോപ്പ് പാറാംതോട്ടത്തില്‍ മനുമോന്‍ (24) കേസിന്റെ വിചാരണവേളയില്‍ മാപ്പുസാക്ഷിയായിരുന്നു. ഇയാളുടെ ഓട്ടോയിലാണ് മറ്റ് പ്രതികള്‍ ചാക്കിലാക്കിയ മൃതദേഹം പാമ്പാടിയിലെത്തിച്ച് വഴിയോരത്തെ റബ്ബര്‍ തോട്ടത്തിലേക്ക് ഉപേക്ഷിച്ചത്.
കൊലപാതകം നടന്നത് 2013 നവംബര്‍ 23-നായിരുന്നു. ലെനീഷിന്റെ കാമുകിയും എസ്.എച്ച്. മൗണ്ടിനു അടുത്തായി നവീന്‍ ഹോം നഴ്സിങ് സ്ഥാപന നടത്തിപ്പുകാരിയുമായ ശ്രീകല ഇവരുടെ സ്ഥാപനത്തിനുള്ളില്‍വച്ചാണ് കൊലപാതകം ചെയ്തു. തുടര്‍ന്ന് പാമ്പാടി കുന്നേല്‍പ്പാലത്തിനു സമീപം തള്ളി.
ലെനീഷ് മറ്റൊരു യുവതിയുമായി അടുപ്പം സ്ഥാപിച്ചത് ശ്രീകലയെ ചൊടിപ്പിച്ചു. ഈ പ്രണയത്തില്‍നിന്ന് പലതവണ പിന്‍മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവ് അനുസരിച്ചില്ല. ഇക്കാരണം കൊലപാതകത്തിലേക്ക് നയിച്ചു.
"
https://www.facebook.com/Malayalivartha



























