സംഭവം നടന്ന ദിവസം എനിക്ക് നല്ല ഓര്‍മയുണ്ട്... എനിക്ക് കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക് പോകാന്‍ ടിക്കറ്റ് കിട്ടിയിരുന്നില്ല... ആ സമയത്ത് ഇവര്‍ എല്ലാവരും രമ്യയുടെ വീട്ടില്‍ ഉണ്ടായിരുന്നു... നടിമാരായ ഷഫ്നയും ശില്‍പയും തന്നെ വിളിച്ച് കരയുകയായിരുന്നു... ആദ്യമായി സയനോരയുടെ ആ വെളിപ്പെടുത്തൽ...

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ അഭിഭാഷകര്‍ക്ക് എതിരെ ബാര്‍ കൗണ്‍സിലിന് ഔദ്യോഗിക പരാതി നല്‍കിയിരിക്കുകയാണ് അതിജീവിത. അഞ്ചുവർഷത്തിന് ശേഷം പൊതുവേദിയിൽ എത്തി. ഞാൻ ഇരയല്ല അതിജീവിതയാണ് എന്ന് ഉച്ച സ്വരത്തിൽ വിളിച്ച് പറയുമ്പോൾ ആ കരുത്തിന് മുൻപിൽ പലരും വിറയ്ക്കും. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് ഗായിക സയനോര ഫിലിപ്പ്. അതിജീവിതയ്‌ക്കൊപ്പം നിന്നതിന്റെ പേരില്‍ അവസരം നിഷേധിക്കപ്പെടുമെന്ന് നേരത്തെ അറിയാമായിരുന്നെന്ന് സയനോര പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു സയനോരയുടെ തുറന്നുപറച്ചില്‍. അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്നത് അവളുടെ ദുഖം എന്റേയും ദുഖമാണെന്ന തിരിച്ചറിവിലാണെന്നും സയനോര ഫിലിപ്പ് വ്യക്തമാക്കി. ആ യാത്രയില്‍ അവളുടെ ദുഃഖമാണോ കൂടുതല്‍ ഞങ്ങളുടെ ദുഃഖമാണോ കൂടുതല്‍ എന്ന് ചോദിച്ചാല്‍ നമ്മളുടെ എല്ലാവരുടെയും ദുഃഖമായിരുന്നു ഒരുമിച്ചിട്ടുള്ളത് എന്നായിരുന്നു സയനോര പറഞ്ഞത്.
നീ ഞാന്‍ എന്ന കോണ്‍സെപ്റ്റ് തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല എന്നും സയനോര പറഞ്ഞു. സംഭവം നടന്ന ദിവസത്തെ കുറിച്ചും സയനോര വിശദമാക്കി. സംഭവം നടന്ന ദിവസം എനിക്ക് നല്ല ഓര്‍മയുണ്ട്. എനിക്ക് കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക് പോകാന്‍ ടിക്കറ്റ് കിട്ടിയിരുന്നില്ല. ആ സമയത്ത് ഇവര്‍ എല്ലാവരും രമ്യയുടെ വീട്ടില്‍ ഉണ്ടായിരുന്നു. നടിമാരായ ഷഫ്നയും ശില്‍പയും തന്നെ വിളിച്ച് കരയുകയായിരുന്നു എന്നും സയനോര പറയുന്നു. സംഭവത്തെ കുറിച്ച് ടി വിയില്‍ കണ്ട് കൊണ്ടിരിക്കുമ്പോള്‍ തനിക്ക് കൈയും കാലും വിറച്ചിട്ട് എന്താ ചെയ്യേണ്ടേ എന്ന് പോലും അറിയുന്നുണ്ടായിരുന്നില്ല എന്നും സയനോര ഫിലിപ്പ് വ്യക്തമാക്കി.
താന്‍ ഇങ്ങനെ അവള്‍ക്കൊപ്പം ( അതിജീവിത ) നില്‍ക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും സയനോര പറഞ്ഞു. ഞാന്‍ പല സ്ഥലങ്ങളില്‍ ഒറ്റപ്പെടുമെന്നും എനിക്ക് അറിയാമായിരുന്നു. പക്ഷേ, നമ്മുടെ ഫ്രണ്ടിനെ ചേര്‍ത്തുനിര്‍ത്തുന്നതല്ലേ മനുഷ്യത്വമെന്ന് സയനോര ചോദിക്കുന്നു. ഇനി ഇപ്പോള്‍ ഇവളോട് മിണ്ടാന്‍ നില്‍ക്കേണ്ട എന്നൊന്നും തനിക്ക് ചിന്തിക്കാന്‍ പറ്റില്ലെന്നും സയനോര ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു. താന്‍ ഇത്തരത്തില്‍ ഒരു നിലപാട് സ്വീകരിച്ചതില്‍ തന്റെ പിതാവ് വളരെ അഭിമാനിക്കുന്നുണ്ടെന്നും സയനോര പറഞ്ഞു. 'ഞാന്‍ ഇങ്ങനൊരു സ്റ്റാന്റ് എടുത്തതില്‍ ഡാഡി വളരെ പ്രൗഡ് ആണ്. ഡാഡി മാത്രമല്ല ഫുള്‍ ഫാമിലി സപ്പോര്‍ട്ട് ആയിരുന്നു. കാരണം ഭാവന ഞങ്ങളുടെ കുടുംബത്തിന്റെ തന്നെ ഭാഗമായിരുന്നു. എന്റെ ഫാമിലിക്കാണ് ഇത് സംഭവിച്ചിരിക്കുന്നത്. സോ ഞാന്‍ അവളുടെ കൂടെ നില്‍ക്കും,' സയനോര അഭിമുഖത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























